കാറില്‍ പോവുകയായിരുന്ന സുന്നി പ്രവര്‍ത്തകനെ മുളകുപൊടി വിതറി തട്ടിക്കൊണ്ടുപോയി
Dec 7, 2011, 16:46 IST
മധൂര്‍: കാറില്‍ പോവുകയായിരുന്ന സുന്നി പ്രവര്‍ത്തകനെ മറ്റൊരു കാറിലെത്തിയ സംഘം മുളകുപൊടി വിതറി കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരിക്കേല്‍പ്പിച്ച് വഴിയില്‍ ഉപേക്ഷിച്ചു. സംഭവുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ പൊലീസ് കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. പട്ള സ്വദേശി പാറ ഷാഫി (40)യാണ് അക്രമത്തിനിരയായത്. ഷാഫിയെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം തേജസ്വിനി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ മധൂരില്‍ വെച്ചാണ് തട്ടികൊണ്ടുപോയത്. പടഌസുന്നി സെന്ററില്‍ ബുധനാഴ്ച വൈകിട്ട് നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെ സംഘാടകനായിരുന്നു ഷാഫി. ഷാഫിയുടെ ഭാര്യവീടായ ചെമ്മനാട്ടേക്ക് കാറില്‍ പോകുമ്പോള്‍ സ്കോര്‍പിയോയില്‍ എത്തിയ ഒരുസംഘമാണ് ബലം പ്രയോഗിച്ച് തട്ടികൊണ്ടുപോയത്. ഷാഫിയെ തെക്കില്‍ വളവില്‍ ബേവിഞ്ചയ്ക്ക് സമീപത്തുള്ള റോഡരികില്‍ തള്ളിയിട്ടത്. സമീപത്തെ ഒരാള്‍ അവശനിലയില്‍ കണ്ട ഷാഫിയുടെ മൊബൈല്‍ ഫോണിലുള്ള നമ്പര്‍ നോക്കി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരെത്തിയാണ് ഷാഫിയെ ആശുപത്രിയിലെത്തിച്ചത്. പട്ളയിലെ മതപ്രഭാഷണം സംഘടിപ്പിച്ച വിരോധത്തില്‍ പട്ളയിലെ ചില മുജാഹിദ് സംഘടനയിലെ പ്രവര്‍ത്തകര്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇവരാണ് അക്രമത്തിന് പിന്നിലെന്നും സുന്നി പ്രവര്ത്തകന് പറയുന്നു.
Keywords: Madhur, kasaragod, Kidnap, സുന്നി പ്രവര്ത്തകന്, മുളകുപൊടി, തട്ടിക്കൊണ്ടുപോയി