വില്ലേജ് ഉദ്യോഗസ്ഥന്റെ ഒത്താശ; പൂഴികടത്ത് വ്യാപകം
Jun 6, 2018, 08:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.06.2018) കുശാല്‍നഗറില്‍ വന്‍തോതില്‍ കുഴിയെടുത്ത് പൂഴി കടത്ത് വ്യാപകം. ഹൊസ്ദുര്‍ഗ് വില്ലേജിലെ ഒരു ഉദ്യോഗസ്ഥന്റെ ഒത്താശയോടെയാണ് പൂഴി കടത്തെന്ന് ആരോപണം. അധികൃതര്‍ കണ്ടുകെട്ടിയ പൂഴിയും ഉദ്യോഗസ്ഥന്റെ ഒത്താശയോടെ കടത്തിക്കൊണ്ടുപോയി. വന്‍തോതില്‍ കുഴിയെടുത്ത് പൂഴി ശേഖരിച്ചുവെച്ച വിവരം വില്ലേജ് ഓഫീസറെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്യോഗസ്ഥന്‍ നേരിട്ട് സംഭവസ്ഥലത്തെത്തുകയും എടുത്തുവെച്ച പൂഴിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
കുഴിയെടുത്ത് ശേഖരിച്ച പൂഴി തല്‍സ്ഥാനത്ത് തന്നെ തിരികെ നിക്ഷേപിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥന്‍ സ്ഥലമുടമക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും പിറ്റേ ദിവസം ഇതേ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ തന്നെ മണല്‍മാഫിയകള്‍ പൂഴി കടത്തിക്കൊണ്ടുപോകുകയും ചെയ്തതായി നാട്ടുകാര്‍ ആരോപിക്കുന്നു. പൂഴി കടത്തുന്ന വിവരം തല്‍സമയം തന്നെ നാട്ടുകാര്‍ റവന്യൂ ഉദ്യോഗസ്ഥനെ അറിയിച്ചെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ലത്രെ.
സംഭവത്തിനു ശേഷം ഇതേ റവന്യൂ ഉദ്യോഗസ്ഥനും മണല്‍മാഫിയാ സംഘവും ഒരേ കാറില്‍ സഞ്ചരിക്കുകയും മദ്യസല്‍ക്കാരം നടത്തുകയും ചെയ്തുവത്രെ. റവന്യൂ ഉദ്യോഗസ്ഥനും മണല്‍മാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ റവന്യൂ മന്ത്രി, ആര്‍ഡിഒ, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, sand mafia, Village Office, Kanhangad, Hosdurg, Village officer's support; Sand mining in Kushal Nagar
< !- START disable copy paste -->