city-gold-ad-for-blogger
Aster MIMS 10/10/2023

ലോക സമാധാനത്തിന് ആത്മീയത: ഉള്ളാള്‍ ശരീഫുല്‍ മദനി ദര്‍ഗാ ശരീഫ് ഇരുപതാം പഞ്ച വാര്‍ഷിക ഉറൂസ് രണ്ടിന് തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com 30/03/2015) ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ഉള്ളാള്‍ ഉറൂസ് മുബാറക് ഏപ്രില്‍ രണ്ടിന് തുടങ്ങും. 26ന് ലക്ഷങ്ങള്‍ക്ക് അന്നദാനത്തോടെ സമാപിക്കും. ലേക സമാധാനത്തിന് ആത്മീയത എന്ന സന്ദേശവുമായാണ് ഈ വര്‍ഷം ഉറൂസ് നടക്കുന്നത്. മദീനയില്‍ നിന്നും പ്രബോധന ദൗത്യവുമായി കര്‍ണാടകയിലെത്തിയ പ്രമുഖ ആത്മീയ പണ്ഡിതന്‍ ഖുതുബുസ്സമാന്‍ ഹസ്രത്ത് സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനിയുടെ 423 മാത് വഫാത്ത് വാര്‍ഷികമായാണ് ഉറൂസ് നടക്കുന്നത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വിപുലമായി നടക്കുന്ന ഉറൂസിന്റെ ഇരുപതാമത് ഉറൂസാണ് ഈ വര്‍ഷം നടക്കുന്നത്.

രണ്ട് മുതല്‍ 26 വരെ നടക്കുന്ന വിവിധ പരിപാടികള്‍ക്ക് വേദിയൊരുങ്ങുന്നത് അറുപത് പതിറ്റാണ്ട് കാലം ഉള്ളാളിന് ആത്മീയ ചൈതന്യം നല്‍കിയ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ നാമധേയത്തിലാണ്. നവീകരിച്ച മസ്ജിദ് ഉദ്ഘാടനം, സമൂഹ സിയാറത്ത്, താജുല്‍ ഉലമ അനുസ്മരണം, ദിക്‌റ് ഹല്‍ഖ, ഉദ്ഘാടന സമ്മേളനം, ദേശീയോദ്ഗ്രഥന സമ്മേളനം, അന്താരാഷ്ട്ര വിദ്യാര്‍തഥി സമ്മേളനം, മഹല്ല് ജമാഅത്ത് സംഗമം, സനദ് ദാന സമ്മേളനം, മൗലിദ് പാരായണം, മദനി സംഗമം, മോറല്‍ അക്കാദമി ഉദ്ഘാടനം, മത പ്രഭാഷണം പരമ്പര, സന്തല്‍ ഘോഷയാത്ര തുടങ്ങി അഞ്ചിലേറെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഉറൂസിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

രാജ്യത്തെ പ്രമുഖ പണ്ഡിതരും ആത്മീയ നായകരും പ്രഭാഷണം നടത്തും. ദേശീയ സംസ്ഥാന മന്ത്രിമാരും ഗവര്‍ണര്‍മാരും ഉന്നത വ്യക്തിത്വങ്ങളും വിവിധ പരിപാടികളില്‍ സംബന്ധിക്കും. ഏപ്രില്‍ രണ്ടിന് രാവിലെ 11ന് ഉള്ളാള്‍ സംയുക്ത ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നവീകരിച്ച പള്ളിയുടെ ഉദ്ഘാടനം കുറിക്കുന്നതോടെ ഉറൂസ് തുടങ്ങും. അന്ന് വൈകിട്ട് സമൂഹ സിയാറത്തും താജുല്‍ ഉലമ അനുസ്മരണ സമ്മേളനവും, ഖത്മുല്‍ ഖുര്‍ആന്‍തഹ്‌ലീല്‍ സമര്‍പ്പണവും മാസാന്ത ദിക്‌റ് ഹല്‍ഖയും നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ഇ. സുലൈമാന്‍ മുസ്ലിയാര്‍, സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, എം. അലിക്കുഞ്ഞി മുസ്ലിയാര്‍, സി.എം. ഇബ്രാഹീം, മന്ത്രിമാരായ ബി. രാമനാഥ റായ്, യു.ടി ഖാദര്‍, യേനപ്പോയ അബ്ദുല്ലകുഞ്ഞി ഹാജി തുടങ്ങിയവര്‍ പ്രഥമ ദിവസം പ്രസംഗിക്കും.

വിവിധ ദിവസങ്ങളില്‍ ഇ. സുലൈമാന്‍ മുസ്ല്യാര്‍, എ.കെ. അബ്ദുര്‍ റഹ് മാന്‍ മുസ്ല്യാര്‍, ചിത്താരി ഹംസ മുസ്ല്യാര്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, താഴക്കോട് അബ്ദുല്ല മുസ്ല്യാര്‍, അഹ് മദ് ബാവ മുസ്ല്യാര്‍, അബ്ബാസ് മുസ്ല്യാര്‍ മഞ്ഞനാടി, അബ്ദുല്‍ ഹമീദ് മുസ്ല്യാര്‍ മച്ചമ്പാടി, എ.പി. അബ്ദുല്ല മുസ്ല്യാര്‍ മാണിക്കോത്ത്, അബ്ദുര്‍ റഷീദ് സൈനി, ഷാഫി സഅദി നന്ദാവര തുടങ്ങിയവര്‍ സംബന്ധിക്കും.

മൂന്നിന് ഉച്ചയ്ക്ക് നടക്കുന്ന ദേശീയോദ്ഗ്രഥന സമ്മേളനം കര്‍ണാടക ഗവര്‍ണര്‍ വജുബായ് റുഡാബായ്വാല ഉദ്ഘാടനം ചെയ്യും. അന്ന് രാത്രി ഏഴ് മണിക്ക് മത പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിക്കും. 26 വരെ നീണ്ടുനില്‍ക്കുന്ന പ്രഭാഷണ പരമ്പരയില്‍ ദിവസവും നാല് പണ്ഡിതരുടെ പ്രഭാഷണങ്ങളുണ്ടാകും.

പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, സി. മുഹമ്മദ് ഫൈസി, കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍, ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍, പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, ബായാര്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം, മാടവന ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍, റഹ്മത്തുല്ലാഹ് സഖാഫി എളമരം, വി.പി.എ തങ്ങള്‍ ആട്ടീരി, ദേവര്‍ശോല അബ്ദുല്‍ സലാം മുസ്ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, കൂറ്റമ്പാറ അബ്ദു റഹ് മാന്‍ ദാരിമി, മുഹമ്മദ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും.

12ന് ഞായറാഴ്ച മദനി കോളജ് സനദ് ദാന സമ്മേളനം സയ്യിദ് ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. 24ന് വെള്ളിയാഴ്ച 4.30ന് നടക്കുന്ന രാഷ്ട്രീയ സാംസ്‌കാരിക സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ ഉദ്ഘാടനം ചെയ്യും. ദര്‍ഗാ പ്രസിഡണ്ട് ഹാജി യു.എസ് ഹംസ അധ്യക്ഷത വഹിക്കും. കേന്ദ്ര മന്ത്രി സദാനന്ത ഗൗഡ, കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ആര്‍ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഉള്ളാള്‍ ദര്‍ഗാ പ്രസിഡണ്ട് ഹാജി യു.എസ്. ഹംസ, ഉള്ളാള്‍ ദര്‍ഗാ ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് ഹനീഫ ഹാജി, എസ്.വൈ.എസ്. കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.വൈ.എസ്. കുമ്പള സോണ്‍ ജനറല്‍ സെക്രട്ടറി കന്തല്‍ സൂപ്പി മദനി എന്നിവര്‍ സംബന്ധിച്ചു.

ലോക സമാധാനത്തിന് ആത്മീയത: ഉള്ളാള്‍ ശരീഫുല്‍ മദനി ദര്‍ഗാ ശരീഫ് ഇരുപതാം പഞ്ച വാര്‍ഷിക ഉറൂസ് രണ്ടിന് തുടങ്ങും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL