Attention Please | കുമ്പളയ്ക്കും കാസര്‍കോടിനും ഇടയില്‍ ട്രെയിനില്‍ സഞ്ചരിക്കുന്നവര്‍ സൂക്ഷിക്കുക; രണ്ട് പേരുടെ കാലൊടിഞ്ഞു; പ്ലാറ്റ്‌ഫോം ഉയര്‍ത്തിയത് പ്രശ്‌നമെന്ന് സൂചന
* പരിക്കേറ്റത് വാതില്‍പ്പടിയിലിരുന്നു യാത്ര ചെയ്തവര്‍ക്ക്
കാസര്‍കോട്: (KasargodVartha) കുമ്പളയക്കും കാസര്‍കോടിനും ഇടയില്‍ ട്രെയിനില്‍ സഞ്ചരിക്കുന്നവര്‍ സൂക്ഷിക്കുക. കുമ്പളയില്‍ പ്ലാറ്റ്‌ഫോം ഉയര്‍ത്തിയത് കാരണം വാതില്‍പ്പടിയിലെ സ്റ്റെപ്പിലിരുന്നു യാത്ര ചെയ്ത രണ്ട് പേരുടെ കാലൊടിഞ്ഞു.
കൊല്ലം പാരിപ്പള്ളിയിലെ സുജിത്ത് എന്നയാളാണ് കാലൊടിഞ്ഞ ഒരാളെന്ന് റെയില്‍വെ പൊലീസ് പറഞ്ഞു. കാലൊടിഞ്ഞ മറ്റൊരാളുടെ പേര് വിവരം പൊലീസിന് ലഭിച്ചിട്ടില്ല.
യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സ്ഥലം കൃത്യമായി എവിടെയാണെന്ന് കണ്ടെത്താന്‍ റെയില്‍വെ പൊലീസും കാസര്‍കോട് റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷനും ശ്രമം തുടങ്ങിയിട്ടുണ്ട്.
വാതില്‍പ്പടിയില്‍ ഇരുന്ന് യാത്ര ചെയ്യരുതെന്നാണ് റെയില്‍വെയുടെ നിയമം. അതു കൊണ്ട് തന്നെ ഇത്തരത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ അത് റെയില്‍വെയുടെ ഉത്തരവാദിത്വത്തില്‍പ്പെടില്ല.
യാത്രക്കാര്‍ തന്നെ ഇക്കാര്യത്തില്‍ ബോധവാന്‍മാരാകണമെന്നാണ് അധികൃതര്‍ പറയുന്നത്.
അശാസ്ത്രീയമായ രീതിയില്‍ റെയിവെ സ്റ്റേഷനുകളുടെ പ്ലാറ്റ്‌ഫോം ഉയര്‍ത്തുന്നത് തുടര്‍ന്നും അപകടങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുണ്ട്. അതു കൊണ്ട് തന്നെ ഒരു കാരണവശാലും വാതിലിനടുത്ത് ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യരുത്.