ലോക്കൊ പൈലറ്റിന്റെ ഒ കെ പ്രയോഗം ചതിച്ചു; യാത്രക്കാര്‍ ചെയിന്‍ വലിച്ച് നിര്‍ത്തിയ ട്രെയിനില്‍ നിന്നിറങ്ങിയ ഗാര്‍ഡിനെ കയറ്റാതെ ട്രെയിന്‍ നീങ്ങി; പിറകെ കൂക്കിവിളിച്ച് ഓടിയതും വെറുതെയായി
Mar 27, 2018, 11:20 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 27.03.2018) പാളത്തില്‍ പുക കണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ ചെയിന്‍ വലിച്ച് നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്നിറങ്ങിയ ഗാര്‍ഡിനെ കയറ്റാതെ ട്രെയിന്‍ നീങ്ങി. ഗാര്‍ഡ് കൂക്കി വിളിച്ച് പിന്നാലെ ഓടിയിട്ടും ട്രെയിന്‍ നിര്‍ത്താതെ പോയി. തിങ്കളാഴ്ച വൈകുന്നേരം തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. മംഗളൂരുവിലേക്കുള്ള ഏറനാട് എക്സ്പ്രസ് കടന്നുവരുന്നതിനിടെ പുകപടലങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാര്‍ ചെയിന്‍ വലിക്കുകയും ട്രെയിന്‍ നിര്‍ത്തിയിടുകയുമായിരുന്നു. തുടര്‍ന്ന് ഗാര്‍ഡും ലോക്കോ പൈലറ്റുകളും ട്രെയിനില്‍ നിന്നിറങ്ങി കാരണം അന്വേഷിച്ചു.
പയ്യന്നൂര്‍-തൃക്കരിപ്പൂര്‍ റെയില്‍പാതക്കരികില്‍ നവീകരണത്തിനായി ഇറക്കിയ ജില്ലിയുടെ കൂനയില്‍ നിന്ന് ട്രെയിനിന്റെ വേഗതയില്‍ പൊടിപടലങ്ങള്‍ അന്തരീക്ഷത്തിലേക്കുയര്‍ന്നതോടെ യാത്രക്കാര്‍ പുകയാണെന്ന് കരുതി ചെയിന്‍ വലിച്ചു നിര്‍ത്തുകയായിരുന്നു. നിര്‍ത്തിയിട്ട ട്രെയിനിന്റെ മധ്യഭാഗത്തു നിന്ന് കാബിനിലേക്കു മടങ്ങിയ ഗാര്‍ഡിനോട് ലോക്കോ പൈലറ്റ് വാക്കിടോക്കിയില്‍ റെഡിയല്ലേ എന്നു ചോദിച്ചപ്പോള്‍ ഒകെ എന്നു മറുപടി ലഭിച്ചതോടെ ട്രെയിന്‍ വിടുകയായിരുന്നു. ലോക്കോ പൈലറ്റ് പ്രശ്നങ്ങളൊന്നുമില്ല എന്ന അര്‍ത്ഥത്തില്‍ ഒകെയാണെന്നാണ് ചോദിച്ചതെന്നാണ് ഗാര്‍ഡ് വിചാരിച്ചത്. എന്നാല്‍ ട്രെയിന്‍ വിട്ടോട്ടെ എന്ന അര്‍ത്ഥത്തിലാണ് ലോക്കോ പൈലറ്റ് ഒ കെ ചോദിച്ചത്. വിനിമയത്തിലെ ആശയക്കുഴപ്പമാണ് ഗാര്‍ഡിനെ വെട്ടിലാക്കിയത്. വണ്ടി പുറപ്പെട്ടതോടെ ഗാര്‍ഡ് പിന്നാലെ ഓടി. ട്രെയിന്‍ നിര്‍ത്തി പിന്നോട്ടെടുത്ത് വീണ്ടും പുറപ്പെടുമ്പോഴേക്കും കൂടുതല്‍ വൈകുമെന്നതിനാല്‍ ഓട്ടം തുടര്‍ന്ന ശേഷം തൊട്ടടുത്ത ചെറുവത്തൂര്‍ സ്റ്റേഷനില്‍ ഗാര്‍ഡിനു വേണ്ടി കാത്തുകിടന്നു. പിന്നാലെ വന്ന യശ്വന്ത്പുര സ്പെഷല്‍ ട്രെയിനില്‍ കയറിയാണ് ഗാര്‍ഡ്എം.എസ്.കേശവന്‍ ചെറുവത്തൂരിലെത്തി ഏറനാട്ടില്‍ കയറിയത്.
ഗാര്‍ഡില്ലാതെ ഒമ്പത് കിലോ മീറ്ററോളമാണ് ട്രെയിന്‍ ഓട്ടം നടത്തിയത്. റെയില്‍പാതക്കരികില്‍ ഇറക്കിയ ജില്ലിയില്‍ നിന്ന് ട്രെയിനിന്റെ വേഗത്തിനനുസരിച്ച് പൊടിപടലങ്ങള്‍ ഉയരുന്നത് പാളത്തിലും ട്രെയിനിലും ഉയരുന്ന പുകയാണെന്നു തെറ്റിദ്ധരിച്ച് ട്രെയിന്‍ നിര്‍ത്തിയിടുന്ന സംഭവങ്ങള്‍ പതിവാണ്. ഏതാനും ദിവസം മുമ്പ് ഇതേഭാഗത്തു തന്നെ പുകയാണെന്നു ധരിച്ച് ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Trikaripur, Kasaragod, Kerala, News, Train, Railway station, Train passed with out Guard.
< !- START disable copy paste -->