ജീവന് പണയം വെച്ച് കത്തിക്കൊണ്ടിരിക്കുന്ന ലോറി അവര്‍ ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റി; ഒരു നാടിനെ രക്ഷിക്കാന്‍...
Apr 24, 2015, 21:37 IST
ഹൊസങ്കടി: (www.kasargodvartha.com 24/04/2015) ഹൊസങ്കടിയിലെ മഞ്ചേശ്വരം ചെക്ക്പോസ്റ്റില്‍ രണ്ട് ലോറികള്‍ ഒരേ സമയം കത്തിയപ്പോള്‍ ലോറിയിലെ ഡ്രൈവര്‍മാരും ക്ലീനര്‍മാരും ജീവന് പണയം വെച്ച് നടത്തിയ സാഹസികത ഒരു നാട് കത്തിച്ചാമ്പലാകുന്നതിന് രക്ഷയായി. വെള്ളിയാഴ്ച വൈകിട്ട് 4.15 മണിയോടെ ഹൊസങ്കടി ചെക്ക്പോസ്റ്റില്‍ നിരവധി ലോറികള്‍ പരിശോധനയ്ക്കായി നിര്‍ത്തിയിട്ട സ്ഥലത്താണ് രണ്ട് ലോറികള്‍ക്ക് തീപിടിച്ചത്.
തൊട്ടടുത്തു തന്നെ ഗ്യാസും പെട്രോളും ഡീസലും നിറച്ച നിരവധി ടാങ്കര്‍ ലോറികളും മറ്റു ചരക്കു ലോറികളുമുണ്ടായിരുന്നു. സമീപത്തു തന്നെ ഒരു പെട്രോള്‍ പമ്പും സ്ഥിതിചെയ്യുന്നുണ്ട്. തീപിടിച്ച ഉടനെ ലോറിയില്‍ നിന്നും ചാടിയിറങ്ങിയ ജീവനക്കാര്‍ പിന്നീട് തങ്ങളുടെ ജീവന് പോലും പണയം വെച്ചാണ് മനസാന്നിധ്യം വീണ്ടെടുത്ത് ലോറിയില്‍ കയറി അരകിലോമീറ്ററോളം ദൂരെയുള്ള ഗ്രൗണ്ടിലേക്ക് കത്തിക്കൊണ്ടിരിക്കുന്ന ലോറി ഓടിച്ചുകയറ്റിയത്. ഇവിടെ വെച്ച് ഫയര്‍ഫോഴ്സ് തീയണക്കുമ്പോഴേക്കും രണ്ടു ലോറികളും പൂര്‍ണമായും കത്തിയിരുന്നു. ഏതാണ്ട് 50 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് വിവരം. ഡ്രൈവര്‍മാര്‍ ലോറിയുമായി ഗ്രൗണ്ടിലെത്തിയപ്പോള്‍ തന്നെ ഒരു ലോറിയുടെ മുക്കാല്‍ ഭാഗവും കത്തിയമര്‍ന്നിരുന്നു.
ബോവിക്കാനം പി.എച്ച്.സിയിലെ ഡോ. ഹബീബും ഭാര്യ ജനറല്‍ ആശുപത്രിയിലെ ഡോ. ഷഹാനിയും സംഭവം കണ്ട് ഉടന്‍ തന്നെ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചതിനാല്‍ ഫയര്‍ഫോഴ്സ് കുതിച്ചെത്തുകയും ചെയ്യുകയായിരുന്നു. മംഗളൂരു ഇന്ത്യാനാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് ഡോ. ഹബീബും ഭാര്യയും മംഗളൂരുവിലേക്ക് പോയിരുന്നത്. വഴി മധ്യേയാണ് തീപിടുത്തം കണ്ട് വിവരം ആദ്യം തന്നെ ഫയര്‍ഫോഴ്സിനെ വിളിച്ച് വിവരം അറിയിച്ചത്. തീപിടുത്തം ഉണ്ടായപ്പോള്‍ സമീപത്തുണ്ടായിരുന്ന ടാങ്കറുകള്‍ അവിടെ നിന്ന് മാറ്റാന്‍ പോലും മറ്റു ലോറി ഡ്രൈവര്‍മാര്‍ തയ്യാറാകാതെ പരസ്പരം നോക്കിനില്‍ക്കുകയായിരുന്നുവെന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ ഡോക്ടര്‍ ഹബീബും ഭാര്യയും പറയുന്നത്. ഇതിനു ശേഷമാണ് കത്തിക്കൊണ്ടിരിക്കുന്ന ലോറിയുമായി ഡ്രൈവര്‍മാര്‍ ഗ്രൗണ്ടിലേക്ക് ഓടിച്ചു പോയത്.
Photos: K.F. Iqbal Uppala
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
മഞ്ചേശ്വരം ചെക്ക്പോസ്റ്റില്‍ 2 ലോറികള്‍ കത്തി നശിച്ചു; ഇന്ധനം നിറച്ച ടാങ്കര്‍ ലോറികളുള്ളതിനാല്‍ വന്‍ അപകടഭീഷണി
Keywords: Kasaragod, Kerala, Hosangadi, Manjeshwaram, Lorry, Drivers, Ground, They drove the lorries to safe at place to save the town.
Advertisement: