city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Coastal protection | മുമ്പ് കൊണ്ടിട്ട കല്ലുകൾ നോക്കുകുത്തി; കാലവർഷമടുക്കുമ്പോൾ തീര സംരക്ഷണം കാത്ത് തീരദേശവാസികൾ

Residents of coastal areas waiting for coastal protection

വീടുകൾക്കും മറ്റും ഭീഷണി ഉയർത്തുന്നു

മൊഗ്രാൽ: (KasaragodVartha) തീരപ്രദേശത്തുകാരുടെ എല്ലാ വർഷത്തെയും മുറവിളിയാണ് തീര സംരക്ഷണം. പേരിന് കുറെ 'കടൽഭിത്തി' നിർമാണങ്ങൾ പ്രദേശത്ത് കഴിഞ്ഞ കാലങ്ങളിൽ നടന്നുവെങ്കിലും ഒന്നിനും ആയുസുണ്ടായിരുന്നില്ല. കോടികളാണ് ഓരോ വർഷവും തീര സംരക്ഷണ പദ്ധതിയുടെ പേരിൽ കടലിൽ കൊണ്ടിട്ട് തുലച്ചതെന്നാണ് ആക്ഷേപം.

ചെറിയ കരിങ്കൽ കല്ലുകൾ കൊണ്ടുള്ള കടൽഭിത്തികൾ തീരസംരക്ഷണത്തിന് ഫലപ്രദമല്ലെന്ന് കാലങ്ങളായി തീരവാസികൾ പറയാറുണ്ട്. അധികൃതരാകട്ടെ ഇത് കേട്ട ഭാവമില്ല. 'ഓരോ വർഷവും തീരത്ത് കല്ലുകൾ കൊണ്ട് ഇറക്കും. അഴിമതിയുടെ ഭിത്തികൾ പാകും. അത് കടൽ കൊണ്ടുപോകും. കഴിഞ്ഞ 10 വർഷത്തിനിടയിൽ നിർമിച്ച കടൽ ഭിത്തികളൊന്നും ഇപ്പോൾ കടപ്പുറത്ത് കാണാനേയില്ല', ഒരു പ്രദേശവാസി പറഞ്ഞു.

വിമർശനം തുടരുന്നതിനിടയിൽ കഴിഞ്ഞ വർഷവും ജലസേചന വകുപ്പ് ഇത്തരം ചെറിയ കരിങ്കല്ലുകൾ ഇറക്കിയിരുന്നു. എന്നാൽ കോടികൾ എന്തിന് ഇത്തരത്തിൽ കടലിലിട്ട് പാഴാക്കുന്നുവെന്ന് ചോദിച്ചുകൊണ്ട് പ്രദേശവാസികൾ രംഗത്തെത്തുകയും നിർമാണം നിർത്തിവെപ്പിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് നാട്ടുകാരുമായി ജനപ്രതിനിധികളും, ജലസേചന വകുപ്പ് അധികൃതരും ചർച്ച നടത്തി. തീരദേശവാസികൾ തീരുമാനത്തിൽ ഉറച്ചുനിന്നു. തീരത്തേക്ക് ഉപകാരമില്ലാതെയുള്ള ഭിത്തി ഇനി പണിയേണ്ടതില്ലെന്നായിരുനു അവർ വ്യക്തമാക്കിയത്.

Residents of coastal areas waiting for coastal protection

ഒടുവിൽ അനുവദിച്ച തുകയും, കല്ലും വെറുതെയായി. കല്ലുകൾ ഇപ്പോഴും പ്രദേശത്ത് ഉപേക്ഷിച്ച നിലയിലാണ്. തീരുമാനം തിരുവനന്തപുരത്തേക്ക് നീണ്ടുവെങ്കിലും ഇതുവരെ തുടർനടപടികളായിട്ടില്ല. ഓരോ കാലവർഷവും അടുക്കുമ്പോഴും കടൽ കര എടുക്കുമോ എന്ന ആശങ്കയിൽ തന്നെയാണ് ഇപ്പോഴും തീരദേശവാസികൾ. ഓരോ വർഷവും മൊഗ്രാൽ നാങ്കി, കൊപ്പളം പ്രദേശത്ത് 200 മീറ്ററുകളോളമാണ് കര കടലെടുക്കുന്നത്. 

ഇത് വീടുകൾക്കും മറ്റും ഭീഷണി ഉയർത്തുന്നുമുണ്ട്. ഇവിടങ്ങളിൽ നൂറുകണക്കിന് തെങ്ങുകളാണ് കടലെടുക്കുന്നത്. ഒന്നിനും നഷ്ടപരിഹാരവും ലഭിക്കുന്നില്ലെന്ന് ഇവർ പറയുന്നു. തൊട്ടടുത്ത പെറുവാഡ് കടപ്പുറത്ത് ജിയോ ബാഗ് ഉപയോഗിച്ച് ഈ വർഷം കടൽഭിത്തി നിർമിച്ചിട്ടുണ്ട്. ഇത് വിജയകരമാണെങ്കിൽ മൊഗ്രാലിലും അത്തരത്തിൽ ശാസ്ത്രീയമായ തീര സംരക്ഷണ പദ്ധതികൾ നടപ്പിലാക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.

Residents of coastal areas waiting for coastal protection

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia