രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയുടെ പ്രാദേശിക വികസന ഫൻഡിൽ ഉൾപെടുത്തി അനുവദിച്ച വിവിധ പദ്ധതികൾ നാടിന് സമർപിച്ച് വരുന്നു; കാസർകോട് ജനറൽ, മംഗൽപാടി താലൂക് ആശുപത്രികൾക്ക് അനുവദിച്ച ആംബുലൻസുകൾ ഫ്ലാഗ് ഓഫ് ചെയ്‌തു
Nov 6, 2021, 20:02 IST
കാസർകോട്: (www.kasargodvartha.com 06.11.2021) രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയുടെ പ്രാദേശിക വികസന ഫൻഡിൽ ഉൾപെടുത്തി അനുവദിച്ച വിവിധ പദ്ധതികൾ നാടിന് സമർപിച്ച് വരുന്നു. കാസർകോട് ജനറൽ, മംഗൽപാടി താലൂക് ആശുപത്രികൾക്ക് രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയുടെ പ്രാദേശിക വികസന ഫൻഡിൽ ഉൾപെടുത്തി അനുവദിച്ച ആംബുലൻസുകൾ ഫ്ലാഗ് ഓഫ് ചെയ്‌തു. പയ്യന്നൂർ താലൂക് ഓഫീസ് പരിസരത്തു വെച്ച് നടന്ന പരിപാടിയിൽ കാസർകോട് ലോക്സഭ പരിധിയിൽപെട്ട കണ്ണൂർ ജില്ലയിൽ നിന്നുള്ള ഭിന്നശേഷിക്കാരായ ഗുണഭോക്താക്കൾക്കുള്ള മുച്ചക്ര വാഹനവും, വീൽ ചെയറുകളും വിതരണം ചെയ്തു.
കാസര്‍കോട് ജനറല്‍ ആശുപത്രി ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് നടത്തി. 14,88,000 രൂപയാണ് ആംബുലൻസിനായി എം പി അനുവദിച്ചത്. കോവിഡ് മാരിയുടെ മൂന്നാം തരംഗത്തെ ചെറുക്കാൻ സ്വയം പ്രതിരോധമാണ് പോംവഴിയെന്ന് എം പി പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് എം പി ഫൻഡ് കൂടുതലും കോവിഡ് സംബന്ധമായ കാര്യങ്ങൾക്കാണ് വിനിയോഗിച്ച് വരുന്നതെന്നും മുളിയാർ സി എച് സിക്കും ആംബുലൻസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ കാലത്ത് വിശ്രമമില്ലാതെ സമൂഹത്തെ സേവിച്ച ആരോഗ്യ പ്രവർത്തകരെ എം പി അഭിനന്ദിച്ചു.
എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനായി. കാസർകോട് ആർ ഡി ഒ അതുൽ എസ് നാഥ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഖാലിദ് പച്ചക്കാട്, ശ്രീലത ടീചെര്‍, മുഹമ്മദ് സാലി, കരുണ്‍ ഥാപ്പ, ഖലീല്‍ എരിയാല്‍, സണ്ണി അരമന തുടങ്ങിയവർ സംസാരിച്ചു.
കാസര്‍കോട് നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീര്‍ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. കെ കെ രാജാറാം നന്ദിയും പറഞ്ഞു.
ചടങ്ങിൽ കോവിഡ് കാലത്ത് സ്തുത്യർഹമായ സേവനം നടത്തിയ ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു. ജുവനേഷ് കെ എം, കെ അബ്ദുർ റഹ്‌മാൻ, വേണുഗോപാലൻ, വിജേഷ്, അഹ്‌മദ് സാബിർ, ഡേവിസ് പി യു, മണികണ്ഠൻ ഇ, രവിചന്ദ്ര, കൃഷ്ണൻ, രഘു എന്നിവർക്ക് എം പി ഉപഹാരം വിതരണം ചെയ്തു. ജില്ലയിലെ ചാർജ് മാനുള്ള ഉപഹാരം എ കെ.അഖിലിന് നൽകി
മംഗൽപാടിയിലെ താലൂക് ആസ്ഥാന ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് നടത്തി. എ കെ എം അശ്‌റഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശമീന ടീചെർ സ്വാഗതം പറഞ്ഞു. മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിച്ചു.
മാട്ടൂൽ ഗ്രാമപഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗത്തിന് അനുവദിച്ച ആംബുലൻസ് പ്രവർത്തനം, മുളിയാർ സി എച് സി ക്ക് അനുവദിച്ച ആംബുലൻസ്, പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിന് അനുവദിച്ച വെന്റിലേറ്ററുകളുടെ പ്രവർത്തനം, കാസർകോട് ജില്ലയിലെ ഗുണഭോക്താക്കൾക്കുള്ള മുച്ചക്ര വാഹനങ്ങൾ, വീൽചെയർ വിതരണം എന്നിവയുടെ ഉദ്‌ഘാടനങ്ങളും വരും ദിവസങ്ങളിൽ നടക്കും.
Keywords: Kerela, Kasaragod, News, MP, Hospital, Ambulance, Payyannur, Govt.Hospital, Rajmohan Unnithan MP inaugurates various projects sanctioned under Local Development Fund.