city-gold-ad-for-blogger
Aster MIMS 10/10/2023

ലോക മനുഷ്യാവകാശ ദിനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ വായ് മൂടിക്കെട്ടി പ്രതിഷേധവുമായി ഒരു കൂട്ടം അധ്യാപക-അനധ്യാപകര്‍

കാസര്‍കോട്: (www.kasargodvartha.com 10.12.2018) ലോക മനുഷ്യാവകാശ ദിനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ വായ് മൂടിക്കെട്ടി പ്രതിഷേധവുമായി ഒരു കൂട്ടം അധ്യാപക-അനധ്യാപകര്‍. 2016 ജൂണ്‍ ഒന്നു മുതല്‍ എയിഡഡ് സ്‌കൂളില്‍ നിയമനം നേടിയ അധ്യാപക അനധ്യാപകര്‍ക്ക് മൂന്നുവര്‍ഷത്തോളമായി ശമ്പളവും നിയമന അംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മനുഷ്യാവകാശ ദിനത്തില്‍ വായ്മൂടിക്കെട്ടി പ്രതിഷേധവുമായി ഇവര്‍ രംഗത്തെത്തിയത്.
ലോക മനുഷ്യാവകാശ ദിനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ വായ് മൂടിക്കെട്ടി പ്രതിഷേധവുമായി ഒരു കൂട്ടം അധ്യാപക-അനധ്യാപകര്‍

2016 ഡിസംബര്‍ മൂന്നിന് ഇറക്കിയ കെ ഇ ആര്‍ ഭേദഗതി മൂലമാണ് ഇത്തരത്തില്‍ നിയമനാംഗീകാരം നല്‍കാത്തത്. നിരവധിതവണ വിദ്യാഭ്യാസവകുപ്പ്, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഇതുവരെ ഒരു തീരുമാനവും ആയിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

കേസ് നിലനില്‍ക്കുന്നുവെന്നാണ് വകുപ്പ് ഓഫീസില്‍ നിന്നും ലഭിക്കുന്ന അറിയിപ്പ്. എന്നാല്‍ 29/2016 ഉത്തരവിറക്കിയതും സുപ്രീംകോടതിയില്‍ 10/10 കേസ് നിലവിലുണ്ടായിരുന്നപ്പോഴാണ് നാല് വര്‍ഷത്തെ മുഴുവന്‍ നിയമങ്ങളും അംഗീകരിക്കപ്പെട്ടത്. 1979 മെയ് 22 ന് മുമ്പുള്ള സ്‌കൂളുകളില്‍ അധിക തസ്തിക ഒഴികെ എല്ലാ നിയമനങ്ങളും അംഗീകരിക്കുന്നുണ്ട്, എന്നാല്‍ 1979 മെയ് 22ന് ശേഷമുള്ള സ്‌കൂളുകളില്‍ ഒരു നിയമവും അംഗീകരിക്കുന്നില്ല. ഭേദഗതിയിലെ 7/1 മുതല്‍ 10 പ്രകാരമാണ് ഇതിന് കാരണം. ഒരു വിഭാഗത്തിന് നിയമന അംഗീകാരം ലഭിക്കുമ്പോള്‍ യോഗ്യതയുണ്ടായിട്ടും അംഗീകാരം നല്‍കാതെ സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാട് കാണിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം നടത്തുന്നത്.

ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതിയും നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മൂന്നുവര്‍ഷം കഷ്ടപ്പെടുന്ന ഞങ്ങള്‍ക്ക് ഇനിയൊന്നും ചെയ്യാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഞങ്ങളുടെ വിഷമതകള്‍ മനസ്സിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് പ്രധാന കണ്ണിയായ ഞങ്ങള്‍ ജോലി ചെയ്യുന്നത് കൂലിയില്ലാതെയാണ്. എന്നിട്ടും പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ ഞങ്ങള്‍ കഴിവതും പരിശ്രമിക്കുന്നു. ഞങ്ങളുടെ ഈ വിഷമം മനസ്സിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ കൂടിയതിനാല്‍ ഉണ്ടായ അധിക തസ്തികയും വിരമിക്കല്‍, മരണം, രാജി തുടങ്ങിയ മൂലമുണ്ടായ തസ്തികകളും നിര്‍ബന്ധമായും അംഗീകരിക്കേണ്ടതാണ്. സ്‌കൂളിന്റെ മേന്മകൊണ്ട് അധ്യാപകരുടെ പരിശ്രമഫലമായി കുട്ടികള്‍ വര്‍ധിക്കുന്നതുമൂലം ഉണ്ടാകുന്ന ഒഴിവുകളില്‍ അംഗീകാരം നല്‍കേണ്ടത് സര്‍ക്കാര്‍ ആണ്. ഇത് ചെയ്യാതെ വെറുതെ നീട്ടിക്കൊണ്ടു പോകുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതിന് ഉടന്‍ പരിഹാരം കാണണം. അവര്‍ ആവശ്യപ്പെട്ടു.

സുപ്രീംകോടതിയില്‍ 10/10 കേസ് ഇനി പുതിയ ബഞ്ചിന് ഏല്‍പ്പിക്കണം. ഹൈക്കോടതിയിലെ കേസ് അന്തിമമായി നീണ്ടുപോവുകയാണ്. ഒരു ഉത്തരവ് നല്‍കിയാല്‍ തീരാവുന്ന പ്രശ്‌നം സംരക്ഷിത അധ്യാപകരുടെ പേര് പറഞ്ഞ് ഒരു കാരണവുമില്ലാതെ നീട്ടിക്കൊണ്ടുപോവുകയാണ്.

4200 പേരുള്ള ബാങ്കില്‍ നിന്ന് മാതൃ സ്‌കൂളിലേക്ക് അടക്കം തിരിച്ചു പോയവരില്‍ ബാക്കിവരുന്നത് 2227 പേര്‍ മാത്രമാണ്. അവരെ ഏറ്റെടുക്കാന്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ തയ്യാറാണ്. എന്നാല്‍ 2016 ശേഷം ഒരു ചര്‍ച്ചക്ക് പോലും മാനേജ്‌മെന്റിനെ വിളിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന വിഷയം നീട്ടിക്കൊണ്ടുപോയി അധ്യാപക സമൂഹത്തിനെയും പൊതുവിദ്യാഭ്യാസത്തെയും ഇല്ലാതാകുന്ന അവസ്ഥയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഉടന്‍ പരിഹാരം കാണണമെന്നാണ് അംഗീകാരം ലഭിക്കാത്ത ജീവനക്കാരുടെ കൂട്ടായ്മയ്ക്ക് സര്‍ക്കാറിനോട് ആവശ്യപ്പെടാനുള്ളത്. ഉചിതമായ തീരുമാനം സര്‍ക്കാര്‍ എടുത്തില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകും. സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.

വായ്മൂടിക്കെട്ടി പ്രതിഷേധ ആശംസകളര്‍പ്പിച്ച് നിരവധി പേര്‍ രംഗത്തെത്തി. റഷീദ് കെ എച്ച് നായന്മാര്‍മൂല അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നാരായണന്‍ പേരിയ ഉദ്ഘാടനം ചെയ്തു. അശോകന്‍, അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. സാബിത് സ്വാഗതവും ഷീജ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Human rights day, Teachers, Kasaragod, News, Protest, Protest by teachers on human rights day 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL