city-gold-ad-for-blogger
Aster MIMS 10/10/2023

മിസ്റ്റര്‍ ഹേട്രഡിനെ കത്തിച്ചാമ്പലാക്കി 'ഒപ്പരം-19'; കാസര്‍കോടിന് പ്രതീക്ഷകളര്‍പ്പിച്ച് ജില്ലാ ഭരണകൂടത്തിന്റെ പുതുവര്‍ഷാഘോഷം

കാസര്‍കോട്: (www.kasargodvartha.com 01.01.2019) പുതുചരിത്രത്തിന്റെ ഒപ്പരം, കൈകള്‍ ചേര്‍ത്ത് പിടിച്ച് കാസര്‍കോട് പുതുവര്‍ഷത്തിലേക്ക് ചുവടുവെച്ചു. ജില്ലാ ഭരണ കൂടത്തിന്റെയും കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുതുവര്‍ഷാഘോഷ പരിപാടി കാസര്‍കോടിനെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ത്രസിപ്പിച്ചു.
മിസ്റ്റര്‍ ഹേട്രഡിനെ കത്തിച്ചാമ്പലാക്കി 'ഒപ്പരം-19'; കാസര്‍കോടിന് പ്രതീക്ഷകളര്‍പ്പിച്ച് ജില്ലാ ഭരണകൂടത്തിന്റെ പുതുവര്‍ഷാഘോഷം

സ്ത്രീകളടക്കം ആയിരത്തിലേറെ പേര്‍ പാതിരാവു വരെ കലകള്‍ ആസ്വദിച്ച്, പാട്ടുപാടി ഒപ്പരം ചേര്‍ന്നു നിന്നു. മന്ത്രി ഇ. ചന്ദ്രശേഖരനടക്കമുള്ള ജനപ്രതിനിധികള്‍ സന്ധ്യതൊട്ട് പുതുവര്‍ഷം പിറക്കുന്നത് വരെ ആഘോഷത്തില്‍ ലയിച്ച് ഇരുന്നു. വെറുപ്പിന്റെ പ്രതീകമായ മിസ്റ്റര്‍ ഹേട്രഡിനെ കത്തിച്ച് നന്മയുടെ മാത്രം ഒപ്പരം നടക്കാനുള്ള പ്രതിജ്ഞയോടെയാണ് കാസര്‍കോട് പുതുവര്‍ഷത്തിലെ ആദ്യമിനുറ്റുകളെ വരവേറ്റത്. തനത് കലാ പരിപാടികള്‍ക്കൊടുവില്‍ കാസര്‍കോടിന്റെ സ്വന്തം ബാന്‍ഡായ അമതന്‍ ബാന്‍ഡ് ആടിയും പാടിയും തിമിര്‍ത്തപ്പോള്‍ തിങ്ങിനിറഞ്ഞ കാണികള്‍ ആവേശം കൊണ്ട് തുള്ളിച്ചാടി.

രാത്രി ഏഴ് മണിക്ക് നൃത്ത്യ പന്നയ്യൂര്‍ അവതരിപ്പിച്ച രംഗപൂജയോടെയാണ് ആഘോഷരാവിന് തുടക്കം കുറിച്ചത്. മുളവന്നൂര്‍ ഭഗവതിക്ഷേത്ര കലാ സംഘം അവതരിപ്പിച്ച പൂരക്കളി, ഹൊസ്ദുര്‍ഗ് ലിറ്റില്‍ ഫഌര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മാര്‍ഗ്ഗം കളി, മദറുഅമ്മ കലാ സമിതി അവതരിപ്പിച്ച മംഗലംകളി, ഹൊസ്ദുര്‍ഗ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിച്ച ഒപ്പന, നാട്ടകത്തിന്റെ അലാമിക്കളി, യക്ഷഗാനം, പുളിക്കൂര്‍ കലാസംഘത്തിന്റെ കൊറഗ നൃത്തം, കൊളത്തൂര്‍ കോല്‍ക്കളി സംഘം അവതരിപ്പിച്ച കോല്‍ക്കളി എന്നിവ അരങ്ങേറി.

മിസ്റ്റര്‍ ഹേട്രഡിനെ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ കാണികള്‍ക്ക് തുറന്ന് കാട്ടി. തുടര്‍ന്നാണ് അമതന്‍ കാസര്‍കോടിന്റെ രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന മ്യൂസിക് ബാന്‍ഡ് അരങ്ങ് തകര്‍ത്തത്. ശ്രീരാഗിന്റെ നേതൃത്വത്തില്‍ അണിനിരന്ന മ്യൂസിക് ബാന്‍ഡില്‍ ഹരിത, ശ്രീകുമാര്‍, കിരണ്‍, സ്വരാജ്, നിജേഷ്, രജിത്, അര്‍ജുനന്‍ തായലങ്ങാടി എന്നിവരും ഗായകരായെത്തി. അരുണ്‍, ശ്രീകുമാര്‍, വിപിന്‍, അഖില്‍രാജ്, ജയകുമാര്‍, മണി എന്നിവര്‍ ഓര്‍കസ്ട്ര നിയന്ത്രിച്ചു. ജിഷ്ണുവിന്റെ ഓടക്കുഴല്‍ വായന കാണികളെ ഉണര്‍ത്തി.

കൃത്യം 12.01ന് ജില്ലാ കലക്ടര്‍ ഡി സജിത്ബാബു മിസ്റ്റര്‍ ഹേട്രഡിന് തീകൊളുത്തി. കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു. ചടങ്ങില്‍ കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റിയുടെ ലോഗോ മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു ഏറ്റുവാങ്ങി. പി കരുണാകരന്‍ എംപി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, എം രാജഗോപാല്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷാഹിന സലീം, കെ എല്‍ പുണ്ടരീകാക്ഷ, സിനിമാ താരം ശ്രീവിദ്യാനായര്‍, വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, എഡിഎം എന്‍ ദേവീദാസ്, ആര്‍ഡിഒ അബ്ദുല്‍ ഷുക്കൂര്‍, തഹസില്‍ദാര്‍ നാരായണന്‍, തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് ശാലിയന്‍, കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി സെക്രട്ടറി ടി എ ഷാഫി, ട്രഷറര്‍ ടി വി ഗംഗാധരന്‍, ജി ബി വത്സന്‍, സുബിന്‍ ജോസ്, അര്‍ജുനന്‍ തായലങ്ങാടി, പത്മനാഭന്‍ ബ്ലാത്തൂര്‍, ഉദയന്‍ കുണ്ടംകുഴി, കെപിഎസ് വിദ്യാനഗര്‍, അഹ്‌റാസ് അബൂബക്കര്‍, ബാലകൃഷ്ണന്‍, ഗൗതം, സഫ്‌വാന്‍, വാസില്‍, പ്രജിത് ഉലൂജി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Opparam, Kasaragod, News, New year, Opparam: New year celebrated at Sandyaragam Kasargod

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL