city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഹല്ല് പരിധിയിലെ അംഗങ്ങളുടെ മുഴുവന്‍ വിവരങ്ങളും ഒരു നെറ്റ് വര്‍ക്കിന് കീഴില്‍, ഭരണസംവിധാനങ്ങളും ആശയവിനിമയവും ഓണ്‍ലൈനില്‍ സാധ്യം; ഹൈടെക്ക് സംവിധാനത്തിലേക്ക് മാറി കാസര്‍കോട്ടെ മുട്ടുന്തല ജമാഅത്ത് കമ്മിറ്റി

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.01.2019) മഹല്ല് പരിധിയിലെ അംഗങ്ങളുടെ മുഴുവന്‍ വിവരങ്ങളും ഒരു നെറ്റ് വര്‍ക്കിന് കീഴില്‍. ഭരണസംവിധാനങ്ങളും ആശയവിനിമയവും ഓണ്‍ലൈനില്‍ സാധ്യം. ഹൈടെക്ക് സംവിധാനത്തിലേക്ക് മാറപകയാണ് കാസര്‍കോട്ടെ ഒരു ജമാഅത്ത് കമ്മിറ്റി. കാസര്‍കോട് കാഞ്ഞങ്ങാട് മുട്ടുന്തല ജമാഅത്ത് ആണ് മഹല്ലിലെ മുഴുവന്‍ അംഗങ്ങളുടെ വിശദവിവരങ്ങള്‍ ശേഖരിച്ച് വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നത്.
മഹല്ല് പരിധിയിലെ അംഗങ്ങളുടെ മുഴുവന്‍ വിവരങ്ങളും ഒരു നെറ്റ് വര്‍ക്കിന് കീഴില്‍, ഭരണസംവിധാനങ്ങളും ആശയവിനിമയവും ഓണ്‍ലൈനില്‍ സാധ്യം; ഹൈടെക്ക് സംവിധാനത്തിലേക്ക് മാറി കാസര്‍കോട്ടെ മുട്ടുന്തല ജമാഅത്ത് കമ്മിറ്റി

മഹല്ലിനെ കമ്പ്യൂട്ടര്‍വത്കരിക്കുകയും മുട്ടുന്തല പരിധിയിലെ മുഴുവന്‍ വീടുകളെയും അംഗങ്ങളെയും ഒരു നെറ്റ്‌വര്‍ക്കിനു കീഴില്‍ കൊണ്ടുവരികയും ചെയ്തു. കേരളത്തില്‍ ആദ്യമായാണ് വിപുലമായ രീതിയില്‍  ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് കമ്മിറ്റി അവകാശപ്പെടുന്നു.

മുട്ടുന്തല ജമാഅത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ വീടുകളിലെയും വിവരങ്ങള്‍ ശേഖരിച്ച് വിവിധ ഇനങ്ങളായി തിരിക്കുന്നു. വിദ്യാഭ്യാസം, തൊഴില്‍, വിധവകള്‍, 18 തികഞ്ഞവര്‍, 60 കഴിഞ്ഞവര്‍, വികലാംഗര്‍, രോഗികള്‍, പാവപ്പെട്ടവര്‍, ഭൂമിയില്ലാത്തവര്‍, വീടില്ലാത്തവര്‍, കുടിവെള്ള സൗകര്യമില്ലാത്തവര്‍, പഠിക്കുന്നവര്‍, പഠിക്കാത്തവര്‍, ഉന്നത വിദ്യാഭ്യാസമുള്ളവര്‍, യോഗ്യത ഉണ്ടായിട്ടും തുടര്‍ന്നു പഠിക്കാത്തവര്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍, കൂലിപ്പണിക്കാര്‍, മറ്റു തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളെ തിരിച്ചറിയുന്ന വിധത്തിലുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്.

നിത്യരോഗികളുടെ ലിസ്റ്റ്, അംഗവൈകല്യമുള്ളവരുടെ ലിസ്റ്റ് തുടങ്ങിയവ പ്രത്യേകമായി ലഭിക്കുന്നതോടെ ആവശ്യമുള്ള സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുമെന്ന് മഹല്ല് ഭാരവാഹികള്‍ പറഞ്ഞു. രക്തഗ്രൂപ്പ് ലിസ്റ്റ് ലഭിക്കുന്നതിനാല്‍ അപൂര്‍വ്വ ഗ്രൂപ്പുകാരെ പ്രത്യേകം തിരിച്ചറിയാനും അത്യാവശ്യ ഘട്ടങ്ങളില്‍ അവരെ ഉപയോഗപ്പെടുത്താനും സാധിക്കും. മഹല്ലിലെ അംഗങ്ങളുടെ മൊബൈല്‍ നമ്പര്‍ ശേഖരിക്കുന്നതിലൂടെ മഹല്ലിന് നടക്കുന്ന പരിപാടികള്‍, മരണ വാര്‍ത്ത, സര്‍ക്കാര്‍ അറിയിപ്പുകള്‍, തൊഴില്‍ അവസരങ്ങള്‍, മറ്റു പ്രധാന വിവരങ്ങള്‍ എന്നിവ എസ്എംഎസ് ആയി അംഗങ്ങള്‍ക്ക് ലഭിക്കും. ആന്‍ഡ്രോയ്ഡ് ആപ്പ് വഴി മഹല്ലുമായി ആശയ വിനിമയവും സാധ്യമാണ്.

മസ്ജിദ്, മദ്‌റസ തുടങ്ങി ജമാഅത്തിന് കീഴിലുള്ള സ്ഥാപനങ്ങളുടെ റിക്കാര്‍ഡുകള്‍, അക്കൗണ്ടുകള്‍ തുടങ്ങിയവയുടെ സൂക്ഷിപ്പും കമ്പ്യൂട്ടര്‍വത്കരിക്കും. വിവരങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്റെ ഉദ്ഘാടനം   ജമാഅത്ത് പ്രസിഡന്റ് സണ്‍ലൈറ്റ് അബ്ദുര്‍ റഹ് മാന്‍ ഹാജി നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് മുട്ടുന്തല, ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ ഹാജി റഹ് മത്ത്, വൈസ് പ്രസിഡന്റ് അഹമ്മദ് മമ്മു ഹാജി, സെക്രട്ടറിമാരായ അബ്ദുല്ല മീലാദ്, ഇബ്രാഹീം ആവിക്കല്‍, റിസ്‌വാന്‍ കെ ടി, കുവൈറ്റ് ശാഖ പ്രതിനിധി ഹാരിസ്, അബുദാബി ശാഖ പ്രസിഡന്റ് മൊയ്തു മമ്മു ഹാജി, ഖൈസ് സണ്‍ലൈറ്റ്, ഓഫീസ് സെക്രട്ടറി സാദിഖുല്‍ അമീന്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kanhangad, Kasaragod, News, Muttunthala Masjid Jama-ath, Online, Online facilities available on Muttunthala Masjid Jama-ath committee 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia