ബദിയടുക്ക ടൗണിലെ കയ്യേറ്റവും പെട്ടിക്കടകളും ഒഴിപ്പിക്കാന്‍ തീരുമാനം
Nov 27, 2014, 17:15 IST
ബദിയടുക്ക: (www.kasargodvartha.com 27.11.2014) ബദിയടുക്ക ടൗണിലെ അനധികൃത കയ്യേറ്റവും പെട്ടിക്കടകളും നീക്കം ചെയ്യാന്‍ ബദിയടുക്ക പഞ്ചായത്ത് ഭരണ സമിതി യോഗം തീരുമാനിച്ചു. സര്‍വ്വകക്ഷി യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് തീരുമാനം. ബദിയടുക്ക മുള്ളേരിയ ജംഗ്ഷന് സി.എച്ച്.സി, കാംകോ, പെട്രോള്‍ പമ്പു വരേയുമുള്ള ടൗണിലെ സ്ഥലങ്ങളില്‍ പെട്ടിക്കടകള്‍ പാടില്ല. ടൗണിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കാനും യോഗം തീരുമാനിച്ചു.
റോഡരികില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുമ്പില്‍ സ്ഥാപിച്ച വസ്തുക്കള്‍, പരസ്യ ബോര്‍ഡുകള്‍ മാറ്റാനും തീരുമാനിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സുധ ജയറാം അധ്യക്ഷത വഹിച്ചു. വൈസ്. പ്രസിഡന്റ് കെ.എന്‍. കൃഷ്ണ ഭട്ട്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ മാഹിന്‍ കേളോട്ട്, എം.പി.സവിത, സമീറ ഇബ്രാഹിം, മെമ്പര്‍മാരായ മഞ്ചുനാഥ്, മഹേഷ്, അന്‍വര്‍ ഓസോണ്‍, ഗംഗാധര ഗോളിയടു്ക്ക, ജോണി ക്രാസ്ഥ, ഹമീദ് പള്ളത്തട്ക്ക എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി ബി. സൂപ്പി സ്വാഗതം പറഞ്ഞു.

Keywords: Badiyadukka, Kasaragod, Kerala, Pettikkada, Meeting, Kerala News, Badiyadukka Town, No more street vending in Badiyadukka.
Advertisement:
Advertisement: