കമ്യൂണിസ്റ്റ് അക്രമണ രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ എന്‍ഡിഎ അധികാരത്തില്‍ വരണം: നളീന്‍കുമാര്‍ കട്ടീല്‍
Apr 20, 2019, 23:50 IST
കാസര്‍കോട്: (www.kasargodvartha.com 20.04.2019) കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന് വരുന്ന കമ്യൂണിസ്റ്റ് അതിക്രമങ്ങള്‍ക്ക് അറുതിവരണമെങ്കില്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് മംഗളുരു എംപി നളീന്‍ കുമാര്‍കട്ടീല്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീഡിയ ഫോര്‍ ദ പീപ്പിള്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തെ തെരുവില്‍ വലിച്ചിഴച്ച കമ്യൂണിസ്റ്റ് സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ തിടുക്കംകാട്ടിയ സംസ്ഥാന സര്‍ക്കാര്‍ നഴ്‌സുമാരുടെ മിനിമം ശബളം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ വന്ന കോടതി വിധികളില്‍ മൗനം പാലിക്കുകയാണ്. ബിജെപി വിരുദ്ധ ചിന്താധാരകള്‍ അടിച്ചേല്‍പ്പിച്ച പ്രദേശങ്ങളില്‍ പോലും ഇപ്പോള്‍ നരേന്ദ്രമോദി സ്വീകാര്യനായി മാറിയിരിക്കുകയാണ്. ഇടത് വലത് മുന്നണി ഭരണം കൊണ്ട് വികസന പിന്നോക്കാവസ്ഥയിലേക്ക് നയിക്കപ്പെട്ട പ്രദേശങ്ങള്‍ മാറ്റത്തിനായി വെമ്പല്‍ കൊണ്ടിരിക്കുകയാണ്. അവര്‍ ഇരുംകൈയ്യും നീട്ടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിനെ സ്വീകരിക്കുന്നു, കട്ടീല്‍ പറഞ്ഞു.
ആയുഷ്മാന്‍ ഭാരത്, ആദര്‍ശ് ഗ്രാമം, സുകന്യ സമൃദ്ധി, കിസാന്‍ സമ്മാന്‍ നിധി, ഉജ്ജ്വല്‍ യോജന, മുദ്ര ലോണ്‍, സ്‌കില്‍ ഡവലപ്പ്‌മെന്റ് പദ്ധതികള്‍ തുടങ്ങി മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുയാണ് ജനങ്ങള്‍ ചെയ്തിട്ടുള്ളത്. മഹത്തായ ഭാരതീയ ചിന്തകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും അതുവഴി ഭാരതം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മുന്‍പന്തിയിലെത്തിച്ചേരുകയും ചെയ്തു. ആരോഗ്യപരിപാലനത്തില്‍ യോഗയ്ക്കുള്ള സ്ഥാനം ഭാരതം മുന്നോട്ട് വെച്ചപ്പോള്‍ ലോകം അതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി. അറബ് രാഷ്ട്രങ്ങള്‍ പോലും ഭാരതത്തിലെ അതിപുരാതനമായ പൂജാസമ്പ്രദായത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. എത്രയോ അറബ് രാഷ്ട്രങ്ങളില്‍ ഹിന്ദുക്ഷേത്രങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. ഭാരതീയ സംസ്‌കൃതിയെ ലോകം അംഗീകരിച്ചുവെന്നതിന്റെ തെളിവാണത്. നളീന്‍ കുമാര്‍ പറഞ്ഞു.
കൃത്യവും വ്യക്തവുമില്ലാത്ത നയങ്ങളുമായിട്ടാണ് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ശബരിമല വിഷയത്തില്‍ പോലും ഉറച്ച ഒരു തീരുമാനം കൈക്കൊള്ളാന്‍ ഇതുവരെ കോണ്‍ഗ്രസ്സിനായിട്ടില്ല. കന്നട ഭാഷാ ന്യൂനപക്ഷ പ്രദേശമായ കാസര്‍കോടിനെ അവഗണിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. മലയാളത്തിനായി വിദ്യാഭ്യാസം, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയവിടങ്ങളില്‍ നിയമം ഉള്‍പ്പെടെ നടക്കുമ്പോള്‍ കന്നട ഭാഷയ്ക്ക് കൂടി പ്രാമുഖ്യം നല്‍കണം. കന്നട ഭാഷയെ പ്രോത്സാഹിപ്പിക്കാനായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ കന്നട വിഭാഗം ആരംഭിക്കാന്‍ മോദി സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുകയാണ്.
കേരളത്തില്‍ വലിയ ദുരന്തങ്ങളുണ്ടായ സമയങ്ങളിലെല്ലാം ആശ്വാസവും സഹായഹസ്തവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓടിയെത്തിയിരുന്നു. വെടിക്കെട്ടപകടം, പ്രളയം തുടങ്ങിയ ദുരന്തങ്ങളുണ്ടായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെത്താന്‍ പറ്റാത്തയിടങ്ങളില്‍ പോലും മോദിയും കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ ഉള്‍പ്പെടെയുള്ള സഹമന്ത്രിമാരും നേരിട്ടെത്തി ആശ്വാസമേകി. കേരളീയരെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച സര്‍ക്കാറായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം കേന്ദ്രം ഭരിച്ചതെന്ന സത്യം അറിയുന്ന ജനങ്ങള്‍ ഇടത് വലത് മുന്നണികള്‍ എത്ര കുപ്രചരണങ്ങള്‍ അഴിച്ച് വിട്ടാലും അതിനെയെല്ലാം തള്ളിക്കളയും. നളീന്‍കുമാര്‍ കട്ടീല്‍ കൂട്ടിച്ചേര്‍ത്തു.
പ്രസ്‌ക്ലബ് ജോയിന്റ് സെക്രട്ടറി പദ്‌മേഷ് അധ്യക്ഷത വഹിച്ചു. ബിജെപി കാസര്‍കോട് ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ ശ്രീകാന്ത്, മാധ്യമപ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത് എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nalin Kumar Kateel, Kasaragod, election, BJP, news, Nalin Kumar Kateel MP in Media for The People program of Kasargod press club