ബന്ധുവിനോടുള്ള കുടിപ്പക മൂലം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആരംഭിച്ചു
Oct 3, 2018, 22:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.10.2018) മാവുങ്കാല്‍ പുതിയകണ്ടത്തെ രാഘവന്‍ ആചാരിയുടെ മകനും വാഴുന്നോറടിക്കടുത്ത പാറമലയില്‍ താമസക്കാരനുമായ ഗള്‍ഫുകാരന്‍ മണിയെ (40) കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീ. മജിസ്ട്രേറ്റ് കോടതി(മൂന്ന്)യില്‍ ആരംഭിച്ചു. മണിയുടെ ബന്ധുവിനോടുള്ള കുടിപ്പക മൂലം. 2015 ഏപ്രില്‍ 26ന് വൈകിട്ട് അഞ്ചു മണിയോടെ വാഴുന്നോറടി ഉപ്പിലിക്കൈ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിനടുത്ത ഹെല്‍ത്ത് സെന്ററിന്റെ മുന്നില്‍ വെച്ചാണ് മണിയെ കുത്തിക്കൊലപ്പെടുത്തിയത്.
മത്സ്യം വാങ്ങി സുഹൃത്തുക്കളായ മേനിക്കോട്ടെ കുമാരന്‍, കുണ്ടേനയിലെ ചന്ദ്രന്‍ എന്നിവരോടൊപ്പം വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ കേസിലെ ഒന്നാംപ്രതിയും കൂലി തൊഴിലാളിയും പൂഴി മണല്‍ കടത്തുകാരനുമായ കരിമാടി വിനു എന്ന വിനോദാണ് കുത്തിക്കൊന്നത്. കുത്തേറ്റ് നിലത്തു വീണ മണിയെ ഉടന്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മണിയോടൊപ്പം അടുക്കത്ത്പറമ്പിലെ അനൂപ്, കോട്ടപ്പാറയിലെ സുനില്‍സുരേഷ് എന്നിവരും കേസില്‍ കൂട്ടുപ്രതികളാണ്. മറ്റു പ്രതികള്‍ക്കൊപ്പം ബൈക്കിലെത്തിയാണ് വിനു മണിയെ കുത്തിക്കൊലപ്പെടുത്തിയത്. ഒന്നാം പ്രതിയായ വിനോദിനെ ഉപ്പിലിക്കൈ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് കൊല്ലപ്പെട്ട മണിയുടെ ഭാര്യ ബിന്ദുവിന്റെ സഹോദരന്‍ സുരേന്ദ്രന്റെ മകന്‍ രാഹുല്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചിരുന്നു.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വിനോദ് ഏറെക്കാലം മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് നാട്ടിലെത്തിയ ശേഷം ഈ വൈരാഗ്യത്തിലാണ് മണിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പുതുതായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശനത്തിനായി നാട്ടിലെത്തിയ മണി തിരിച്ചുപോകുന്നതിന് തലേ ദിവസമാണ് കൊല്ലപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Murder case; Trial began, Kasaragod, Kanhangad, Court, News, Murder-case
മണി |