14 കാരനെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയ കേസില്‍ 3 പേര് കൂടി അറസ്റ്റില്‍
May 27, 2015, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 27.05.2015) 14 കാരനെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയ കേസില്‍ 3 പേരെ കൂടി കാസര്‍കോട് സി.ഐ. പി.കെ സുധാകരന് അറസ്റ്റിു ചെയ്തു. മൊഗ്രാലിലെ എം.എ. മൂസ (45), മൊഗ്രാല്‍ പേരാല്‍ മൈമൂന നഗര്‍ ലക്ഷം വീട് കോളനിയിലെ റഫീഖ് (35), ചൗക്കി കുന്നില്‍ ഹൗസില്‍ മുഹമ്മ്ദ കുഞ്ഞി (62) എന്നിവരെയാണ് ബുധനാഴ്ച രാവിലെ പോലീസ് അറസ്റ്റു ചെയ്തത്.
മൊഗ്രാല്‍ പുത്തൂരിലെ 15 കാരനെ 2015 മെയ് മാസത്തിനു മുമ്പ് എട്ട് മാസത്തോളം പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഈ കേസില്‍ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും മൂന്നു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ചൗക്കിയിലെ കരീം, കല്ലങ്കൈയിലെ ഗഫൂര്‍, ആസാദ് നഗറിലെ സുലൈമാന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. കുട്ടിയില്‍ വിശദമായ മൊഴിയെടുത്തപ്പോഴാണ് കൂടുതല്‍ പേര് കുട്ടിയെ പീഡിപ്പിച്ചതായി വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്.
മൊഗ്രാല്‍ പുത്തൂര്‍, മൊഗ്രാല്‍ തുടങ്ങി പല സ്ഥലങ്ങളില്‍ വെച്ചും ആളില്ലാത്ത സമയത്ത് പ്രതികളുടെ വീടുകളില്‍ വെച്ചും കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കുട്ടിക്ക് കഞ്ചാവുള്പെടെയുള്ള മയക്കുമരുന്ന് നല്‍കിയാണ് പീഡപ്പിച്ചു വന്നത്. ലഹരിക്കിടയില്‍ കുട്ടി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് ഇംഗ്ലീഷില്‍ ഒരു പരാതി അയച്ചതാണ് സംഭവം പുറത്തുവരാനിടയാക്കിയത്. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി നടന്ന സംഭവങ്ങളെല്ലാം തുറന്നുപറഞ്ഞത്.
Keywords: Kasaragod, Kerala, arrest, Police, case, complaint, Molestation, Student, Child Line, Counseling, Molestation case; 3 arrested.
Advertisement: