Missing | നഗരത്തിലെ ആശുപത്രിയിലെ വനിതാ ഫാർമസിസ്റ്റിനെ കാണാതായതായി പരാതി
Jun 9, 2023, 15:23 IST
കാസർകോട്: (www.kasargodvartha.com) നഗരത്തിലെ ആശുപത്രിയിലെ വനിതാ ഫാർമസിസ്റ്റിനെ കാണാതായതായി പരാതി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 40 കാരിയെയാണ് കാണാതായതെന്നാണ് പരാതി. ഇതുസംബന്ധിച്ച് ബന്ധുക്കൾ കാസർകോട് ടൗൺ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മിസിങ് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
അതേസമയം ഇതേ ആശുപത്രിയിലെ ആൺ നഴ്‌സായ 45 കാരനെ കാണാതായതായും പരാതിയുണ്ട്. കാണാതായതായി പരാതിയുള്ള ഫാർമസിസ്റ്റും ആൺ നഴ്‌സും വിവാഹിതരാണ്. യുവതിക്ക് ഭർത്താവും രണ്ട് കുട്ടികളുമുണ്ട്. യുവാവിന് ഭാര്യയും മൂന്ന് കുട്ടികളുമാണുള്ളത്.