city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരുന്നാള്‍ ദിവസം പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയയാള്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.08.2019) പള്ളിക്കര ജമാഅത്ത് പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ ആള്‍ മരണപ്പെട്ടു. ചെമ്മാക്കരയിലെ കള്ളുഷാപ്പ് തൊഴിലാളിയായിരുന്ന ചേനമ്മാടത്ത് കുഞ്ഞിരാമ(70)നാണ് ചൊവ്വാഴ്ച രാവിലെ മരണപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസമായി കുഞ്ഞിരാമനും കുടുംബവും പള്ളിക്കര ജുമാമസ്ജിദിലെ പുനരധിവാസ ക്യാമ്പിലായിരുന്നു. തിങ്കളാഴ്ച ക്യാമ്പില്‍ നിന്നും തിരിച്ച് വീട്ടിലെത്തിയ കുഞ്ഞിരാമന്‍ ചൊവ്വാഴ്ച രാവിലെയാണ് മരണപ്പെട്ടത്.

ഇവരുടെ വീട് മുഴുവന്‍ വെള്ളക്കെട്ട് നിറഞ്ഞ നിലയിലാണ് ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് ഇയാള്‍ അസ്വസ്ഥനായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: മനോജ്, പരേതയായ വാസന്തി. മരുമക്കള്‍: രജിത, മുരളീധരന്‍. സഹോദരങ്ങള്‍: പരേതരായ പൊക്കന്‍, ചിരുതകുഞ്ഞി.

മഴക്ക് ശമനം വന്നതോടെ ശുചീകരണ പ്രവര്‍ത്തികള്‍ക്കാണ് ജില്ലാ ഭരണകൂടം മുന്‍ഗണന നല്‍കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മുഴുവന്‍ ആളുകളെയും വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചതായി എഡിഎം ദേവീദാസ് പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് വീടുകളിലും മറ്റും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ മാത്രമാണ് ഇപ്പോള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജില്‍ ഉടുമ്പുന്തല അങ്കണവാടിയില്‍ മൂന്ന് കുടുംബങ്ങളിലെ മൂന്ന് പുരുഷന്മാരും നാല് സ്ത്രീകളും ഏഴ് കുട്ടികളും ഉള്‍പ്പടെ 14 പേരും പരപ്പ ക്ലായിക്കോട് ഫാം ഹൗസില്‍ ഒരു കുടുംബത്തിലെ ഒരു പുരുഷന്‍ ഒരു സ്ത്രീ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരും ആണ് കഴിയുന്നത്. ആകെ നാല് കുടുംബങ്ങളിലെ 18 പേരാണ് ക്യാമ്പുകളിലുള്ളത്. ഇതില്‍ ക്ലായിക്കോട് ഫാം ഹൗസിലെ ദുരിതബാധിതര്‍ ഒരു മാസമായി ക്യാമ്പിലാണ്. 31 ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്നത്.

അതിനിടെ ചൊവ്വാഴ്ച രാവിലെ തൈക്കടപ്പുറം ബോട്ടുജെട്ടിയില്‍ ഒരു ബോട്ട് കടലില്‍ മുങ്ങിത്താണ് തകര്‍ന്നു. മീനാപ്പീസിന് സമീപത്തെ പ്രകാശന്റെ ബോട്ടാണ് കടലില്‍ തകര്‍ന്നത്. ആറുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പെരുന്നാള്‍ ദിവസം പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയയാള്‍ മരിച്ചു

Keywords: Kerala, kasaragod, news, Death, Eid, Man died after return from relief camp

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia