Police Booked | റോഡരികിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ചതായി പരാതി; മീൻ വിൽപനക്കാരനെതിരെ കേസ്
ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം
ആദൂർ: (KasaragodVartha) റോഡരികിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മീൻ വിൽപനക്കാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 32കാരിയുടെ പരാതിയിലാണ് ആസിഫ് എന്നയാൾക്കെതിരെ ആദൂർ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ മാസമാണ് പരാതിക്കിടയായ സംഭവം നടന്നത്. ഗുഡ്‌സ് ഓടോറിക്ഷയിൽ മീൻ വിൽപന നടത്തുകയായിരുന്ന പ്രതി വാഹനം നിർത്തിയ ശേഷം പുറത്തിറങ്ങി യുവതിയോട് ഒരു കാര്യം പറയാനുണ്ടെന്ന വ്യാജേന അടുത്ത് ചെന്ന് കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് പരാതി.
തുടർന്ന് വീട്ടിലെത്തിയ യുവതി ബന്ധുക്കളോട് വിവരം പറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതി ഒളിവിൽ പോയതായാണ് വിവരം.