എല്ലാ പോലീസ് സ്‌റ്റേഷനുകളിലും നിയമസഹായ സേവന കേന്ദ്രം; ജില്ലയില്‍ നാലാമത്തെ കേന്ദ്രം കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു
Feb 8, 2019, 21:59 IST
കാസര്‍കോട്: (www.kasargodvartha.com 08.02.2019) എല്ലാ പോലീസ് സ്‌റ്റേഷനുകളിലും നിയമസഹായ സേവന കേന്ദ്രം ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതതോറിറ്റിയുടെ നാലാമത്തെ കേന്ദ്രം കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയില്‍ വിദ്യാനഗറിലാണ് ആദ്യത്തെ സേവന കേന്ദ്രം ആരംഭിച്ചത്. പിന്നാലെ കാസര്‍കോട് കലക്ട്രേറ്റിലും ഹൊസ്ദുര്‍ഗിലും നിയമ സേവന കേന്ദ്രം ആരംഭിച്ചത്. ജില്ലയില്‍ 16 പോലീസ് സ്‌റ്റേഷനുകളാണുള്ളത്. ബാക്കി 13 പോലീസ് സ്‌റ്റേഷനുകളില്‍ നിയമ സേവന കേന്ദ്രം ഉടന്‍ ആരംഭിക്കുമെന്നാണ് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി അധികൃതര്‍ അറിയിച്ചു.
കാസര്‍കോട്ട് ടൗണ്‍ സ്‌റ്റേഷനില്‍ ആരംഭിച്ച സേവന കേന്ദ്രം ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ ഡി അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്പ്‌കെടര്‍ വി വി മനോജ് സ്വാഗതം പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി ഫിലിപ്പ് തോമസ് ആമുഖ പ്രഭാഷണം നടത്തി. എസ് ഐ ബബീഷ് നന്ദി പറഞ്ഞു.
പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തുന്നവര്‍ക്ക് വേണ്ടുന്ന അടിസ്ഥാനപരമായ കാര്യങ്ങള്‍ നല്‍കുക എന്നതാണ് നിയമസേവന കേന്ദ്രത്തിന്റെ ഉദ്ദേശ ലക്ഷ്യം. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയാല്‍ റസീപ്റ്റ്, എഫ് ഐ ആര്‍ പകര്‍പ്പ് ഉള്‍പെടെയുള്ള കാര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ബോധവത്കരണവും നിയമ സഹായ കേന്ദ്രത്തില്‍ നിന്നും ലഭിക്കും. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി നിയമിക്കുന്ന പാരാ ക്ലിനിക്കല്‍ വളണ്ടിയറുടെ സേവനം പ്രവര്‍ത്തനം ആരംഭിച്ച കേന്ദ്രങ്ങളിലെല്ലാം ലഭ്യമാക്കിയിട്ടുണ്ട്. ആഴ്ചയിലൊരിക്കല്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ വളണ്ടിയറും സ്‌റ്റേഷന്‍ ഹൗസ് ഓഫീസറും അഭിഭാഷകനുമടങ്ങുന്ന കമ്മിറ്റി യോഗം ചേര്‍ന്ന് പരാതികളുടെ കാര്യത്തില്‍ മറ്റു നടപടികള്‍ സ്വീകരിക്കും.
750 രൂപയാണ് നിയമസേവന കേന്ദ്രത്തില്‍ സേവനമനുഷ്ടിക്കുന്ന വളണ്ടിയര്‍ക്ക് വേതനമായി നല്‍കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Legal Aid Clinic at Kasaragod Police Station, Kasaragod, News, Police-station
< !- START disable copy paste -->