കുട്ടിഡ്രൈവര്‍മാരെ പൂട്ടാന്‍ പോലീസ് രംഗത്ത്; നിര്‍ത്താതെ പോകുന്നവരെ ഫോട്ടോയെടുത്ത് പിടികൂടി നടപടി സ്വീകരിക്കാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് കാസര്‍കോട് സി ഐയുടെ നിര്‍ദേശം
Oct 26, 2019, 13:07 IST
കാസര്‍കോട്: (www.kasargodvartha.com 26.10.2019) കുട്ടിഡ്രൈവര്‍മാരെ പൂട്ടാന്‍ പോലീസ് രംഗത്ത്. പോലീസിനെ കാണുമ്പോള്‍ നിര്‍ത്താതെ ഓടിച്ചു പോകുന്നവരെ ഫോട്ടോയെടുത്ത് പിടികൂടി നടപടി സ്വീകരിക്കാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് കാസര്‍കോട് സി ഐ നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ പിടിയിലാകുന്നവരുടെ വാഹനത്തിന്റെ ആര്‍ സി ഉടമയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
കഴിഞ്ഞ ദിവസം 16കാരന് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയതിന് ആര്‍ സി ഉടമയ്‌ക്കെതിരെ 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും ലഭിച്ചേക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തിരുന്നു. പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യുന്ന ആദ്യ കേസാണിത്. വരുംദിവസങ്ങളിലും ഇത്തരത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. വാഹനത്തിന്റെ ആര്‍ സി രണ്ട് വര്‍ഷത്തേക്ക് റദ്ദാക്കും. 25 വയസുവരെ കുട്ടികള്‍ക്ക് ലൈസന്‍സ് ലഭിക്കില്ല.
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് അപകടമുണ്ടാകുന്നത് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പോലീസ് കര്‍ശന നടപടിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, News, Kerala, Police, Report, Accident, Kasaragod CI Abdul Raheem order to take must action against Minor driving