മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ഐ.എസ്.ഒ; 10 ന് മന്ത്രി കെ.ടി ജലീല്‍ പ്രഖ്യാപനം നടത്തും
Mar 6, 2018, 13:59 IST
കാസര്‍കോട്: (www.kasargodvartha.com 06.03.2018) മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ഐ.എസ്.ഒ പദവി മാര്‍ച്ച് 10 ന് രാവിലെ 9 മണിക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണവും പ്രഖ്യാപനവും നടത്തും. എന്‍.എ.നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ കുടുംബാരോഗ്യ കേന്ദ്രമാണ് മൊഗ്രാല്‍ പുത്തൂരിലേതെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു.
ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു മുഖ്യാതിഥി ആയിരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍്ട്ട് അവതരിപ്പിക്കും. പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ സ്വാഗതം പറയും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഐ എസ് ഒ പ്രഖ്യാപന ചടങ്ങ് വിജയിപ്പിക്കാന്‍ ആശുപത്രിയില്‍ ചേര്‍ന്ന മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ എ.എ ജലീല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഹമീദ് ബള്ളൂര്‍, മുജീബ് കമ്പാര്‍, മെഡിക്കല്‍ ഓഫീസര്‍ ജാസ്മിന്‍ ജെ. നസീര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.അഷ്‌റഫ്, എച്ച്.എം.സി അംഗങ്ങളായ നജ്മ ഖാദര്‍, ഉമേഷ് കടപ്പുറം, മാഹിന്‍ കുന്നില്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, N.A.Nellikunnu, ISO, K T Jaleel, Certificate, Family Health Center, ISO for Mogral Puthur family health center.
< !- START disable copy paste -->