യാത്രക്കാരെ വഴിയില്‍നിര്‍ത്തി ബസ് ജീവനക്കാരുടെ ചായകുടി
Aug 27, 2015, 18:32 IST
ബദിയടുക്ക: (www.kasargodvartha.com 27/08/2015) യാത്രക്കാരെ വഴിയില്‍നിര്‍ത്തി ബസ് ജീവനക്കാരുടെ ചായകുടി. ഇതുമൂലം യാത്രക്കാര്‍ക്ക് സമയനഷ്ടവും പ്രയാസവും ഉണ്ടാക്കുന്നതായി പരാതി ഉയര്‍ന്നു. രാവിലെ ഒമ്പത് മണിക്ക് കാസര്‍കോട് നിന്നും പുറപ്പെടുന്ന ബസ് 10 മണിയോടെ ബദിയടുക്ക ബസ് സ്റ്റാന്‍ഡിലെത്തി അവിടെനിന്നും വിട്ടശേഷം മാര്‍പ്പിനടുക്ക എത്തുമ്പോഴാണ് ബസ് ജീവനക്കാര്‍ ഇവിടെ ഒരു ഹോട്ടലില്‍ ചായകുടിക്കാന്‍ കയറുന്നത്. ഏതാണ്ട് 20 മിനുട്ടോളം യാത്രക്കാര്‍ക്ക് വെറുതേ ഇരിക്കേണ്ട അവസ്ഥയാണ്. എല്ലാദിവസവും ഇതുതന്നെയാണ് സ്ഥിതിയെന്നാണ് യാത്രക്കാര്‍ പറയുന്നത്.
രാവിലെ ചായകുടിച്ച് കാസര്‍കോട് നിന്നും യാത്രതുടരാമെന്നിരിക്കേ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിക്കൊണ്ടുള്ള ബസ് ജീവനക്കാരുടെ ചായകുടി നാട്ടുകാരുടെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ബെളിഞ്ചത്തേക്ക് പോവേണ്ട നിരവധിയാത്രക്കാരാണ് ഇതുവഴി ദുരിതം അനുഭവിക്കുന്നത്. ഈപ്രശ്നം പലതവണ യാത്രക്കാര്‍ ബസ് ജീവനക്കാരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും യാതൊരു കുലുക്കവും ഇവര്‍ക്കില്ലെന്നാണ് നാട്ടുക്കാരും യാത്രക്കാരും പറയുന്നത്.
ബെളിഞ്ചത്തേക്കുള്ള ഏക ബസായതുകൊണ്ട് ഇതിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതിനല്കാന് മടിക്കുകയാണ് യാത്രക്കാര്‍. ബസ് ട്രിപ്പ് ഏതെങ്കിലും രീതിയില്‍ റദ്ദാക്കുമോയെന്നാണ് യാത്രക്കാരുടെ ഭയം. യാത്രക്കാരുടെ വന്‍ തിരക്കാണ് ഇവിടേയ്ക്കുള്ള ഏക ബസില്‍ ഉണ്ടാകുന്നത്.

Keywords: Badiyadukka, Kasaragod, Kerala, Bus, How bus staff disturbing passengers?, Advertisement Aramana Hospital.
Advertisement:
Advertisement: