city-gold-ad-for-blogger
Aster MIMS 10/10/2023

ഫ്രിഡ്ജിലും മുട്ട വിരിയിക്കാം; ബി.എഡ്. ബിരുദധാരിയായ പ്രഭാകരന്റെ 'ഫ്രിഡ്ജ് ഇന്‍ക്യുബേറ്ററില്‍' വിരിഞ്ഞത് 50 ലധികം കോഴിക്കുഞ്ഞുങ്ങള്‍, ചിലവ് 2,500 രൂപ മാത്രം

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.08.2018) ഫ്രിഡ്ജിലും മുട്ട വിരിയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കാഞ്ഞങ്ങാട് കുന്നുമ്മല്‍ ചിറക്കര താഴത്തു വീട്ടില്‍ സി  പ്രഭാകരന്‍. വീട്ടിലെ ഫ്രിഡ്ജ് കോഴിമുട്ട കേടാകാതെ സൂക്ഷിക്കാന്‍ മാത്രമുള്ളതല്ലെന്നും ഇതില്‍ കോഴിയെ വിരിയിക്കാമെന്നും കണ്ടെത്തിയിരിക്കുകയാണ് അദ്ദേഹം. ഫ്രിഡ്ജില്‍ പ്രത്യേകം തയ്യാറാക്കിയ ഇന്‍ക്യുബേറ്ററിലാണ് പ്രഭാകരന്‍ 50 നാടന്‍ കോഴിമുട്ടകള്‍ വിരിയിച്ചത്.

വീട്ടില്‍ ഒട്ടേറെ നാടന്‍ കോഴികള്‍ വളര്‍ത്തുന്ന പ്രഭാകരന് മുട്ട വിരിയിക്കുക എന്നത് വെല്ലുവിളിയായിരുന്നു. മുട്ട വിരിയിക്കാനുള്ള ഇന്‍ക്യുബേറ്ററിന് 15,000 ത്തോളം രൂപ വില വരുമെന്ന് മനസിലായതോടെയാണ് ബദല്‍ മാര്‍ഗത്തെ കുറിച്ച് അദ്ദേഹം ചിന്തിച്ചത്. പിന്നീട് സ്വന്തമായി ഇന്‍ക്യുബേറ്റര്‍ നിര്‍മിക്കാനുള്ള ആലോചന തുടങ്ങി. ഇതിനായി അലൂമനീയംപെട്ടി, തെര്‍മോകോള്‍ പെട്ടി എന്നിവ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ലെന്ന് മാത്രമല്ല മുട്ട കേടായി നശിച്ച് നഷ്ടം വരികയും ചെയ്തു. പിന്നീടാണ് വീട്ടിലെ ഫ്രിഡ്ജില്‍ എന്തു കൊണ്ട് മുട്ട വിരിയിച്ചൂടാ എന്ന് അദ്ദേഹം ആലോചിച്ചത്. ഫ്രിഡ്ജില്‍ തണുപ്പ് നിലനിര്‍ത്താന്‍ കഴിയുന്നതു പോലെ ചൂടും നില നിര്‍ത്താന്‍ എന്തു കൊണ്ട് കഴിയില്ലെന്ന ചിന്തയ്‌ക്കൊടുവിലാണ് ഫ്രിഡ്ജ് പ്രത്യേകം രൂപകല്‍പന ചെയ്യാന്‍ തീരുമാനിച്ചത്.

ഫ്രിഡ്ജിലും മുട്ട വിരിയിക്കാം; ബി.എഡ്. ബിരുദധാരിയായ പ്രഭാകരന്റെ 'ഫ്രിഡ്ജ് ഇന്‍ക്യുബേറ്ററില്‍' വിരിഞ്ഞത് 50 ലധികം കോഴിക്കുഞ്ഞുങ്ങള്‍, ചിലവ് 2,500 രൂപ മാത്രം

ഇതിനായി ആക്രി കടയില്‍ നിന്നും പഴയൊരു ഫ്രിഡ്ജ് വാങ്ങി. ഇതിന്റെ ഫ്രീസര്‍ അടക്കമുള്ള ഭാഗങ്ങള്‍ മാറ്റി തട്ടുകള്‍ ഘടിപ്പിച്ചു. ഇതില്‍ 100 വാട്ടിന്റെ ബള്‍ബും ഫിറ്റ് ചെയ്തു. ചൂട് നിയന്ത്രിക്കാന്‍ സെന്‍സറോടു കൂടിയ ഫാനും സ്ഥാപിച്ചു. മുട്ട വിരിയിക്കാന്‍ 37.8 ഡിഗ്രി ചൂടാണ് വേണ്ടിവരുന്നത്. ഇതിനനുസരിച്ചാണ് താപനില ക്രമീകരിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ അമ്പത് മുട്ടകളാണ് വെച്ചത്. ഒരു മാസം തികയുന്നതിനു മുമ്പ് ഇവയെല്ലാം വിരിഞ്ഞു. തന്റെ ഇന്‍ക്യുബേറ്ററില്‍ 150 മുട്ട വരെ ഒരേ സമയം വിരിയിക്കാമെന്ന് പ്രഭാകരന്‍ പറയുന്നു.

കുറഞ്ഞ വൈദ്യുതി മാത്രമേ ഫ്രിഡ്ജ് ഇന്‍ക്യുബേറ്ററിന് ചിലവുള്ളൂ. തന്റെ സെന്‍സറോട് കൂടിയ ഫ്രിഡ്ജ് ഇന്‍ക്യുബേറ്ററിന് 2,500 രൂപ മാത്രമാണ് ചിലവായതെന്ന് പ്രഭാകരന്‍ പറഞ്ഞു. കുത്തക കമ്പനികള്‍ ഇന്‍ക്യുബേറ്ററര്‍ എന്ന പേരില്‍ കോഴി കര്‍ഷകരെ കൊള്ളയടിക്കുന്നതിന് നല്ലൊരു പ്രതിവിധിയാണ് ഈ ഫ്രിഡ്ജ് ഇന്‍ക്യുബേറ്ററെന്ന് അദ്ദേഹം വിവരിക്കുന്നു. ഇ-വെയിസ്റ്റായി തള്ളുന്ന പഴയ ഫ്രിഡ്ജ് കൊണ്ട് നല്ല ഒന്നാന്തരം ഇന്‍ക്യുബേറ്റര്‍ ചുരുങ്ങിയ ചിലവില്‍ ഉണ്ടാക്കാന്‍ കഴിയും. കുടുബശ്രീകള്‍, പുരുഷ സ്വയം സഹായ സംഘങ്ങള്‍, മറ്റു തൊഴില്‍ സംരംഭകര്‍ എന്നിവര്‍ കോഴി വളര്‍ത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കെല്ലാം ഇത്തരം ഇന്‍ക്യുബേറ്ററുകള്‍ ഉണ്ടാക്കാവുന്നതാണ്.

ചക്ക പഴത്തിന് ചിക്കന്‍, മട്ടന്‍ കറിയുടെ രുചി നല്‍കുന്നതിനുള്ള അടുത്ത പരീക്ഷണത്തിലാണ് ഇപ്പോള്‍ പ്രഭാകരന്‍. തികച്ചുംപ്രകൃതി ദത്തമായ വസ്തുക്കളാണ് ഇതിന് ഉപയോഗിക്കുന്നതെന്ന് കാഞ്ഞങ്ങാട്ട് ട്യൂഷന്‍ സെന്റര്‍ നടത്തുന്ന ബി.എഡ്. ബിരുദധാരികൂടിയായ പ്രഭാകരന്‍ പറഞ്ഞു. വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ ചക്കപ്പഴം ഉണ്ടാക്കി വില്‍ക്കാനുള്ള സാധ്യതയാണ് പ്രഭാകരന്‍ ചൂണ്ടിക്കാട്ടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Egg-Hatch, Fridge, Hatching eggs, Incubator, Hatching eggs in fridge! How its Possible, See. 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL