city-gold-ad-for-blogger
Aster MIMS 10/10/2023

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന് ജില്ലയില്‍ ഏഴ് കേന്ദ്രങ്ങളില്‍ പരിപാടികളെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 20.02.2019) സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചതായും ഏഴ് കേന്ദ്രങ്ങളിലായാണ് പരിപാടികള്‍  ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആയിരം ദിനാഘോഷ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 21ന് വൈകുന്നേരം 5.30 ന് കാസര്‍കോട് സന്ധ്യാരാഗം ഓപ്പണ്‍ എയര്‍ തീയറ്ററില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും.

പി കരുണാകരന്‍ എംപി മുഖ്യാതിഥിയാവും. എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എജിസി ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കാസര്‍കോട് തീയട്രിക്സിന്റെ നേതൃത്വത്തില്‍ ആയിരം വര്‍ണങ്ങള്‍ അരങ്ങേറും. തുടര്‍ന്നുള്ള ദിനങ്ങളില്‍ ജില്ലയിലെ വിവിധയിടങ്ങളിലായി വികസന പദ്ധതി ഉദ്ഘാടനങ്ങള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്ന 'അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റ്-2019', സെമിനാറുകള്‍, ചര്‍ച്ചകള്‍, സാംസ്‌കാരിക സായാഹ്നങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും.

21 ന് ഉച്ചക്ക് കാഞ്ഞങ്ങാട് ബേക്കല്‍ ക്ലബില്‍ ജില്ലാതല നിക്ഷേപ സംഗമവും വ്യവസായ വകുപ്പിന് 100 ഏക്കര്‍ ഭൂമി കൈമാറുന്നതിന്റെ ഉദ്ഘാടനവും മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. മടിക്കൈ പഞ്ചായത്തിലെ 100 ഏക്കര്‍ റവന്യു ഭൂമിയാണ് വ്യവസായ പാര്‍ക്കിനായി കൈമാറുന്നത്. 22 ന് രാവിലെ കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നടക്കുന്ന പരിപാടിയില്‍ കെ എസ് ടി പി റോഡ്, ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ്, വിവിധ വകുപ്പുകളുടെ ഉത്പന്ന, പ്രദര്‍ശന വിപണന മേള എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. 23 ന് ഉച്ചക്ക് ശേഷം ബേക്കല്‍ തച്ചങ്ങാട് കള്‍ച്ചറല്‍ സെന്ററില്‍ കാസര്‍കോടിന്റെ ടൂറിസം വികസന സാധ്യതകള്‍ എന്ന സെമിനാറും സാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിക്കും. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് സാംസ്‌ക്കാരിക സമ്മേളനം റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.

25 മുതല്‍ 27 വരെ തൃക്കരിപ്പൂര്‍ ടൗണില്‍ അതിജീവനം പരിപാടി നടക്കും. 26 ന് രാവിലെ 11 മണിക്ക് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ശിലാസ്ഥാപനവും മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് മാധ്യമ സെമിനാറില്‍ പി കെ സുരേഷ്‌കുമാര്‍ സംസാരിക്കും. അന്നുതന്നെ മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക മന്ദിരത്തില്‍ പന്തിഭോജനവും സെമിനാറും ഉണ്ടാകും. 27 ന് രാവിലെ തുളു അക്കാദമിയുടെ തറക്കല്ലിടല്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നടത്തും. ആയിരം ദിനാഘോഷം ജില്ലാതല സമാപന സമ്മേളനം 27 ന് വൈകിട്ട് 6 മണിക്ക് നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഒരാഴ്ചക്ക് ഇടയില്‍ 200 ഓളം പുതിയ പദ്ധതികള്‍ക്ക് ജില്ലയില്‍ തുടക്കം കുറിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനനും വര്‍ത്തസാമ്മേളനത്തില്‍ പങ്കെടുത്തു.

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന് ജില്ലയില്‍ ഏഴ് കേന്ദ്രങ്ങളില്‍ പരിപാടികളെന്ന് ജില്ലാ കളക്ടര്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, District Collector, Government, Press meet, Govt.'s 1000th Day; Celebration in 7 centers at Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL