പഞ്ചായത്ത് ജീവനക്കാരിയുടെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന യുവതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി; കവര്‍ച്ചാസ്വര്‍ണം മൂന്നുജ്വല്ലറികളില്‍ നിന്നായി കണ്ടെടുത്തു
Dec 6, 2017, 11:47 IST
കാഞ്ഞങ്ങാട്; (www.kasargodvartha.com 06/12/2017) പഞ്ചായത്ത് ജീവനക്കാരിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയായ തെക്കെ തൃക്കരിപ്പൂര്‍ തെക്കുമ്പാട്ടെ കെ എന്‍ മണിയുടെ വീട്ടില്‍ നിന്നും 13 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ എം സുമതിയെ(38)യാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി ചന്തേര പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ മൂന്നുജ്വല്ലറികളിലായി വില്‍പ്പന നടത്തിയെന്ന് സുമതി പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് ഈ ജ്വല്ലറികളില്‍ പോലീസ് പരിശോധന നടത്തുകയും സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. മണിയുടെ വീടിന്റെ അടുക്കളയിലെ അലമാരയില്‍ സൂക്ഷിച്ച 13 പവന്‍ സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്.
മണിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ കവര്‍ച്ച നടന്ന് ഒരാഴ്ചക്കുശേഷം നഷ്ടപ്പെട്ട സ്വര്‍ണത്തില്‍ ഒരുമാല വീടിന്റെ അടുക്കള ഭാഗത്ത് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു.ഇതോടെ മോഷണത്തിനുപിന്നില്‍ ആരാണെന്നതുസംബന്ധിച്ച സൂചന പോലീസിന് ലഭിക്കുകയും പരിസരത്തെ വാടകവീട്ടില്‍ താമസിക്കുന്ന സുമതിയെ ചോദ്യം ചെയ്തതോടെ പ്രതി ആരാണെന്ന് ഉറപ്പാക്കുകയുമായിരുന്നു. തുടര്‍ന്ന് സുമതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Remand, Accuse, Custody, Police, Gold, Case, Complaint, Investigation, Court, Gold jewelery stolen from Panchayat employee's house Woman gets police custody