ഗാരേജ് ഉടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Feb 19, 2018, 16:47 IST
മുള്ളേരിയ:(www.kasargodvartha.com 19/02/2018) ഗാരേജ് ഉടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ ബേങ്കത്തടുക്കയിലെ ദേവി ഓട്ടോ വര്‍ക്സ് ഉടമ ഉമേശ് റാവുവിനെ (52)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗാരേജിനകത്ത് തൂങ്ങിനിലയില്‍ മൃതദേഹം കണ്ടെത്തിയത്. രാവിലെ ആറു മണിയോടെ ഗാരേജിലേക്ക് പുറപ്പെട്ട ഉമേശ് റാവു രാവിലെ പത്ത് മണിയോടെ വീട്ടിലേക്ക് തിരിച്ചുവന്നിരുന്നു. പിന്നീട് വീണ്ടും തിരിച്ചുപോയി. ഉച്ചയോടെയാണ് ഉമേശിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വര്‍ഷങ്ങളോളം കറന്തക്കാട്ട് ഗാരേജ് നടത്തിയിരുന്നു. മൂന്നു മാസം മുമ്പാണ് ബേങ്കത്തടുക്കയില്‍ ഗാരേജ് ആരംഭിച്ചത്. ഭാര്യ: ദയാവതി. മക്കള്‍: ലേഖന, രജന, ഭാഗ്യേഷ്. മരുമക്കള്‍: മുരളി, നാഗേഷ്. സഹോദരങ്ങള്‍: ധനഞ്ജയ, ദിനേശ്, ഹരീഷ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Keywords: News, Mulleria, Kasaragod, Death, Deadbody, Hanged, Garage owner found dead hanged