city-gold-ad-for-blogger
Aster MIMS 10/10/2023

Football Tournament | മൊഗ്രാലിൽ ഫുട്ബോൾ ടൂർണമെന്റ് മെയ് 3 മുതൽ 7 വരെ സ്‌കൂൾ മൈതാനിയിൽ

കാസർകോട്: (www.kasargodvartha.com) നൂറ് വർഷം പിന്നിട്ട ജില്ലയിലെ ചുരുക്കം ചില ക്ലബുകളിൽ ഒന്നായ അൽ മുതകമൽ - ബ്രദേഴ്സ് മൊഗ്രാൽ സംഘടിപ്പിക്കുന്ന എഎംഡബ്ള്യു സൂപർ കപ് സെവൻസ് ഫ്‌ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് മൂന്നാം സീസൺ മെയ് മൂന്ന് മുതൽ ഏഴ് വരെ മൊഗ്രാൽ സ്കൂൾ മൈതാനിയിൽ എസാ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Football Tournament | മൊഗ്രാലിൽ ഫുട്ബോൾ ടൂർണമെന്റ് മെയ് 3 മുതൽ 7 വരെ സ്‌കൂൾ മൈതാനിയിൽ

മൊഗ്രാലിന്റെ ഫുട്ബോൾ ആചാര്യൻ കുത്തിരിപ്പ് മുഹമ്മദിന്റെ സ്മരണയ്ക്കായാണ് സ്പൈസി കഫെ-റോകി സ്റ്റാർ സഹകരണത്തോടെ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. എസ് ആർ ഗ്രൂപ്, പ്ലേ ഓഫ്‌ ഉപ്പള എന്നീ സ്ഥാപനങ്ങളാണ് മുഖ്യസ്പോൺസർമാർ. എട്ട് ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ദേശീയ, വിദേശ താരങ്ങൾ വിവിധ ടീമുകൾക്ക് വേണ്ടി കളിക്കും. രാത്രി ഏഴ് മണി മുതലാണ് മത്സരം. വിജയികൾക്ക് ഡോക്ടേർസ് ഹോസ്പിറ്റൽ സ്പോൺസർ ചെയ്യുന്ന ട്രോഫി സമ്മാനിക്കും.

താരലേലം മൊഗ്രാൽ മജ്‌ലിസ്‌ റെസ്റ്റോറന്റ് കോംപൗൻഡിൽ നടന്നു. സൈഫുദ്ദീൻ മൊഗ്രാൽ, സ്പോർട്സ് ക്ലബ് ഭാരവാഹികൾ നേതൃത്വം നൽകി. ടീം മാനജർമാർ, താരങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. കളി കാണാനുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്നും മൊഗ്രാൽ സ്പോർട്സ് ക്ലബ് പ്രസിഡണ്ട് എസ് അൻവർ അഹ്‌മദ്‌, ജെനറൽ സെക്രടറി ആസിഫ് ഇക്ബാൽ, വൈസ് പ്രസിഡണ്ട് മുഹമ്മദ് സ്മാർട്, ഹസീബ്, എംഎ സിദ്ദീഖ്, സൈഫുദ്ദീൻ, സാജു മിലാനോ, ഇർഫാൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Keywords: News, Kasaragod, Kerala, Football Tournament, School Ground, Mogral, Football Tournament in Mogral from 3rd to 7th May.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL