കുട്ടികളെ ആകര്‍ഷിക്കുന്ന മിഠായികള്‍ എത്തുന്നത് ചൈനയില്‍ നിന്നും, മിക്ക കമ്പനികള്‍ക്കും ലൈസന്‍സില്ലെന്ന് ഫുഡ് സേഫ്റ്റി വിഭാഗം, നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്
Dec 1, 2018, 22:59 IST
കാസര്‍കോട്: (www.kasargodvartha.com 01.12.2018) കുട്ടികളെ ആകര്‍ഷിക്കുന്ന മിഠായികള്‍ പലതും എത്തുന്നത് ചൈനയില്‍ നിന്നാണെന്ന് വിവരം. പല കമ്പനികള്‍ക്കും ലൈസന്‍സില്ലെന്നാണ് ഫുഡ് സേഫ്റ്റി വിഭാഗം പറയുന്നത്. ലൈറ്റുള്ളതും മറ്റു അലങ്കാര വസ്തുക്കള്‍ ഘടിപ്പിച്ചതുമായ വിവിധ തരത്തിലും നിറത്തിലുമുള്ള മിഠായികളാണ് കടകളില്‍ സുലഭമായിരിക്കുന്നത്.
ശനിയാഴ്ച രാവിലെ ഇത്തരത്തില്‍ ലൈറ്റ് ഘടിപ്പിച്ച മിഠായി കഴിക്കുന്നതിനിടെ ലൈറ്റിന്റെ ബാറ്ററി വിഴുങ്ങിയ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഇത്തരം മിഠായികള്‍ കടകളില്‍ വില്‍ക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. അഞ്ച് രൂപ വിലയുള്ള ലൈറ്റ് അപ്പ് ലോല്ലിപോപ് മിഠായി കഴിച്ചാണ് കുട്ടി അവശനിലയിലായത്. ഇത്തരത്തില്‍ വ്യത്യസ്തമായ വിവധ കമ്പനികളുടെ മിഠായികള്‍ ചൈനയില്‍ നിന്നും വിപണിയിലെത്തുന്നുണ്ട്.
മിഠായിയുടെ കവറിന് പുറത്തുതന്നെ കമ്പനിയുടെ ലൈസന്‍സ് നമ്പര്‍ രേഖപ്പെടുത്തണമെന്നാണ് ഫുഡ് സേഫ്റ്റി വിഭാഗം പറയുന്നത്. അല്ലാത്ത തരത്തിലുള്ള മിഠായികള്‍ വില്‍ക്കുന്നത് നിയമലംഘനമാണ്. ഉദുമ പാക്യാര സ്വദേശിയായ നൗഷാദിന്റെ രണ്ടര വയസുള്ള കുട്ടിയാണ് മിഠായിക്കൊപ്പമുള്ള ലൈറ്റിന്റെ ചെറിയ ബാറ്ററി വിഴുങ്ങി ആശുപത്രിയിലായത്.
കൊച്ചുകുട്ടികളെ ആകര്‍ഷിപ്പിക്കാന്‍ വേണ്ടിയാണ് മിഠായിയുടെ കോലിനുള്ളില്‍ ലൈറ്റ് ഘടിപ്പിക്കുന്നത്. ഇത് കൊച്ചുകുട്ടികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Lollipops, Chocolates, Students, Children, Food Safety, Kasaragod, Food safety dept against light up lollipops
< !- START disable copy paste -->