city-gold-ad-for-blogger
Aster MIMS 10/10/2023

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 1000 കോടി കവിഞ്ഞു; കാസര്‍കോട്ട് നിന്നും സഹായവുമായി സംഘടനകളും ബസുടമകളും

കാസര്‍കോട്: (www.kasargodvartha.com 01.09.2018) നവകേരളം കെട്ടിപ്പടുക്കാനുള്ള യജ്ഞത്തിന് പിന്തുണയേറുന്നു. വിവിധ സംഘടനകളും ബസുടമകളും പ്രളയബാധിതരെ സഹായിക്കാന്‍ രംഗത്തുണ്ട്. കാസര്‍കോട്ട് നിരവധി പേര്‍ കാരുണ്യ പദ്ധതികളില്‍ പങ്കാളികളാവുന്നുണ്ട്. ഓഗസ്റ്റ് 30ന് കാസര്‍കോട്ടെ മുഴുവന്‍ സ്വകാര്യ ബസുകളും കാരുണ്യയാത്ര നടത്തിയിരുന്നു. നിരവധി യാത്രക്കാര്‍ ഇതിന്റെ ഭാഗമായി യാത്ര നടത്തി. നവദമ്പതികളും പോലീസുദ്യോഗസ്ഥരുമെല്ലാം സ്വകാര്യ ബസില്‍ യാത്ര നടത്തിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 1000 കോടി കവിഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 1000 കോടി കവിഞ്ഞു; കാസര്‍കോട്ട് നിന്നും സഹായവുമായി സംഘടനകളും ബസുടമകളും

ദുരിതാശ്വാസ നിധിയിലേക്ക് 2,80,000 രൂപ നല്‍കി യുവ നാവികരുടെ മാതൃക

ഉദുമ: കടലില്‍ ദുരന്തങ്ങളും ദുരിതങ്ങളും നേരിട്ട അനുഭവത്തിന്റെ വെളിച്ചത്തില്‍ കരയില്‍ ഉണ്ടായ ദുരദത്തിനു സഹായവുമായി യുവ നാവികര്‍. മര്‍ച്ചന്റ് നേവി യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,80,000 രൂപ സംഭാവന നല്‍കി. ഡെപ്യൂട്ടി കളക്ടര്‍ രവികുമാറിന്റെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന് പണം കൈമാറി.

സി.ബി. മധുസൂതന്‍, പി.വി. ജയരാജന്‍, സന്തോഷ് ഞെക്ലി, ടി.വി. സുരേഷ്, രാജന്‍ ചക്ലി, പി.വി. വിനോദ്, കൃഷ്ണന്‍ മാങ്ങാട്, ഋതുരാജ്, സുധി അലാമി എന്നിവര്‍ സംബന്ധിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 1000 കോടി കവിഞ്ഞു; കാസര്‍കോട്ട് നിന്നും സഹായവുമായി സംഘടനകളും ബസുടമകളും

ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി സമാന്‍ ഗെയ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്

പുത്തിഗെ: ഊജംപദവ് സമാന്‍ ഗെയ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രളയ ദുരിതബാധിതര്‍ക്കായി സംഭരിച്ച ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സമര്‍പ്പിക്കാനായി ക്ലബ് പ്രസിഡണ്ട് ഉനൈസ് നാലപ്പാട് പുത്തിഗെ പഞ്ചയാത്ത് പ്രസിഡണ്ട് അരുണയ്ക്ക് കൈമാറി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബി അഹ് മദ്, വാര്‍ഡ് മെമ്പര്‍ ജയന്തി, പൗര പ്രമുഖന്‍ അബൂബക്കര്‍ ഉറുമി, ക്ലബ് സെക്രട്ടറി സുബൈര്‍, ഭാരവാഹികളായ ഇംത്യാസ്, റഷീദ്, ഹൈദര്‍, സക്കരിയ, അബ്ദുര്‍ റഹ് മാന്‍, സലീദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 1000 കോടി കവിഞ്ഞു; കാസര്‍കോട്ട് നിന്നും സഹായവുമായി സംഘടനകളും ബസുടമകളും


എല്ലാ ഒന്നാം തീയതിയും കാരുണ്യയാത്ര നടത്തി മൂകാംബിക ട്രാവല്‍സ്. 31- ാമത്തെ യാത്ര  പ്രളയ ബാധിതര്‍ക്ക് വേണ്ടി

കാസര്‍കോട്: ജില്ലയിലെ വിവിധ പ്രദശങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന മൂകാംബിക ട്രാവല്‍സിന്റെ കാരുണ്യയാത്രക്ക് വന്‍ ജനപിന്തുണ. ഓരോ മാസവും ഒന്നാം തീയതിയാണ് മൂകാംബിക ട്രാവല്‍സിന്റെ മൂന്ന് ബസുകള്‍ കാരുണ്യയാത്ര നടത്തുന്നത്. 31 ാമത്തെ കാരുണ്യയാത്രയാണ് ശനിയാഴ്ച നടന്നത്. ഈ മാസത്തെ യാത്ര പ്രളയബാധിതരെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ട്രാവല്‍സ് ഉടമ കാട്ടൂര്‍ വിദ്യാധരന്‍ നായരും ബസ് ജീവനക്കാരും പറഞ്ഞു.

കാഞ്ഞങ്ങാട് - കൊന്നക്കാട് - പാണത്തൂര്‍ - വാഴുനോറടി, കാഞ്ഞങ്ങാട് - നീലേശ്വരം - പാണത്തൂര്‍, പാണത്തൂര്‍ - ബന്തടുക്ക - കാസര്‍കോട് എന്നീ മൂന്ന് റൂട്ടുകളിലാണ് ബസ് സര്‍വീസ് നടത്തുന്നത്. കാരുണ്യയാത്രയിലൂടെ ലഭിക്കുന്ന തുകയെല്ലാം പാവപ്പെട്ട രോഗികള്‍ക്കും മറ്റു ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടിയാണ് വിനിയോഗിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 1000 കോടി കവിഞ്ഞു; കാസര്‍കോട്ട് നിന്നും സഹായവുമായി സംഘടനകളും ബസുടമകളും

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി തന്‍ബീഹുല്‍ ഇസ്ലാം പൂര്‍വവിദ്യാര്‍ത്ഥികള്‍

വിദ്യാനഗര്‍: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍. ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല 1992 - 93 ബാച്ചിലെ കുട്ടികളാണ് തുക സ്വരൂപിച്ചത്. ജോണ്‍ മാസ്റ്ററുടെ സാനിധ്യത്തില്‍ ജില്ലാ കലക്ടര്‍ ഡി സജീത് ബാബുവിന് തുക കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 1000 കോടി കവിഞ്ഞു; കാസര്‍കോട്ട് നിന്നും സഹായവുമായി സംഘടനകളും ബസുടമകളും

പ്രളയബാധിത പ്രദേശങ്ങളിലേക്ക് കാസര്‍കോട്ടു നിന്നും മെഡിക്കല്‍ ടീമും

കാസര്‍കോട്: വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് സേവനത്തിനായി ജനമൈത്രി പോലീസ്, എച്ച് എന്‍ സി ആശുപത്രി, കെ ഡി സി ലാബ്, വിഷന്‍ കെയര്‍ ഓപ്റ്റിക്കല്‍സ് എന്നിവയുടെ കീഴില്‍ പുറപ്പെടുന്ന മെഡിക്കല്‍ ടീമിന് ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

പ്രേം കുമാര്‍ (ഡിസ്ട്രിക്ട് ഹെഡ്‌കോര്‍ട്ടേഴ്‌സ് അസിസ്റ്റന്റ് കമാന്റന്റ്), എ എസ് ഐ വേണുഗോപാല്‍, ഡോ. അബൂബക്കര്‍, അബൂയാസിര്‍ കെ.പി, സാഹിര്‍, ഡോ. രാജേഷ്, സിബീഷ്, ഹനീഫ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍, മെഡിസിന്‍, ശിശു രോഗം എന്നീ വിഭാഗം ഡോക്ടര്‍മാരും രക്ത പരിശോധനക്കുള്ള ലാബ് ടെക്‌നീഷ്യന്‍സും ഇഞ്ചക്ഷന്‍, നെബുലൈസേഷന്‍ എന്നിവയ്ക്കുള്ള നഴ്‌സുമാരും മരുന്നുവിതരണത്തിനുള്ള ഫാര്‍മസിസ്റ്റും കാഴ്ച്ച പരിശോധിച്ചു കണ്ണട നല്‍കുവാനുള്ള ഒപ്‌റ്റോമെട്രിസ്റ്റും ഉള്ള മുപ്പത് അംഗ മെഡിക്കല്‍ ടീമാണ് പുറപ്പെടുന്നത്.

ജനമൈത്രി പോലീസ് സി ആര്‍ ഒ കെ പി വി രാജീവന്‍ സ്വാഗതവും ഡോ. മൊയ്തീന്‍ കുഞ്ഞി നന്ദിയും പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 1000 കോടി കവിഞ്ഞു; കാസര്‍കോട്ട് നിന്നും സഹായവുമായി സംഘടനകളും ബസുടമകളും


Keywords:  Kerala, kasaragod, new s, Bus, school, Flood, TIHSS, Mookambika Bus, Rain, Flood: relief activities continue in Kasargod 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL