Warning | പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടിതോരണങ്ങളും മറ്റും നീക്കം ചെയ്യണം; നടപടി കടുപ്പിച്ച് പൊലീസ്
● സെപ്റ്റംബർ 24 രാവിലെ 10 മണിക്ക് മുമ്പ് നീക്കം ചെയ്യണം.
● നിർദേശം ലംഘിക്കുന്നവർക്കെതിരെ നടപടി.
കാഞ്ഞങ്ങാട്: (KasargodVartha) വിവിധ ആഘോഷങ്ങളുടെ ഭാഗമായി പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടിതോരണങ്ങളും മറ്റും സെപ്റ്റംബർ 24ന് രാവിലെ 10 മണിക്ക് മുമ്പായി നീക്കം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. ചില സ്ഥലങ്ങളിൽ റോഡിന് കുറുകെ കെട്ടിയ തോരണങ്ങളിൽ വാഹനം തട്ടി യാത്രാതടസം ഉണ്ടായ സംഭവം ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വിവിധ രാഷ്ട്രീയ പാർട്ടികളും, മറ്റ് ആഘോഷ പരിപാടിയുടെ ഭാഗമായി കെട്ടുന്ന കെട്ടി തോരണങ്ങൾ പരിപാടി കഴിയുന്ന മുറക്ക് അഴിച്ചു മാറ്റണമെന്ന് പൊലീസ് നിർദേശം നിലനിൽക്കുകയാണ് പരിപാടികൾ നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പല സ്ഥലങ്ങളിലും അഴിച്ച് മാറ്റാതെ കിടക്കുന്നത്.
നിയമാനുസൃതമായ ഈ നിർദേശം പാലിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ കേസ് രജിസ്റ്റർ ചെയ്യാനാണ് പൊലീസ് തിരുമാനമെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് പറഞ്ഞു.
#KanhangadNews #KeralaNews #PoliceOrder #FlagsRemoval #PublicSafety #Deadline