Accident | മിനിലോറിയും സ്‌കൂടറും കൂട്ടിയിടിച്ച് പ്രവാസി മരിച്ചു; അവധിക്ക് നാട്ടിലെത്തിയത് ഒരു മാസം മുമ്പ്
Updated: May 10, 2024, 20:40 IST
![Expatriate died in collision between mini lorry and scooter](https://www.kasargodvartha.com/static/c1e/client/114096/uploaded/cbeeb1294c701a0382bf011b546f6225.webp?width=823&height=463&resizemode=4)
രണ്ടാഴ്‌ച കഴിഞ്ഞ് തിരിച്ച് പോകാനുള്ള ഒരുക്കത്തിലായിരുന്നു
കാഞ്ഞങ്ങാട്: (KasargodVartha) മിനിലോറിയും സ്‌കൂടറും കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരിച്ചു. പുല്ലൂർ മാടിക്കാൽ കുറുമ്പാലത്തെ കൃഷ്‌ണദാസ് (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ കൃഷ്ണകുമാറിന് പരുക്കേറ്റു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് വെള്ളിക്കോത്ത് പെരളത്ത് വെച്ചായിരുന്നു അപകടം. കൃഷ്‌ണദാസ് സഞ്ചരിച്ച സ്‌കൂടറിൽ മിനി ലോറിയിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു മാസം മുൻപാണ് അവധിക്ക് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. രണ്ടാഴ്‌ച കഴിഞ്ഞ് തിരിച്ച് പോകാനുള്ള ഒരുക്കത്തിലായിരുന്നു. രാമൻ - പാർവതി ദമ്പതികളുടെ മകനാണ്. ഭാര്യ ദിവ്യ. മക്കൾ: ദൃശ്യ, ശ്രദ്ധ.