ബേക്കല്‍ കോട്ടയിലെത്തുന്ന വിനോദ സഞ്ചാരികളായ യുവതികളെ ശല്യപ്പെടുത്തുന്ന പൂവാലന്മാര്‍ രംഗത്ത്; ബംഗളൂരുവില്‍ നിന്നെത്തിയ ആറു പേരടങ്ങുന്ന പെണ്‍കുട്ടികളെ സംഘം കമന്റടിച്ചപ്പോള്‍ പ്രതികരിച്ചു
Jan 16, 2019, 22:42 IST
കാസര്‍കോട്: (www.kasargodvartha.com 16.01.2019) ബേക്കല്‍ കോട്ടയിലെത്തുന്ന വിനോദ സഞ്ചാരികളായ യുവതികളെ ശല്യപ്പെടുത്തുന്ന പൂവാലന്മാര്‍ കോട്ടയ്ക്കകത്തും സമീപത്തും തമ്പടിച്ചതായി ആക്ഷേപമുയര്‍ന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിയ ആറു പേരടങ്ങുന്ന പെണ്‍കുട്ടികളെ സംഘം കമന്റടിച്ചപ്പോള്‍ ഇതില്‍ മലയാളമറിയുന്ന ഒരു പെണ്‍കുട്ടി ശക്തമായി തന്നെ പ്രതികരിച്ചു. ടൂറിസം വികസനത്തിനും നാടിന്റെ വികസനത്തിനും ഇത്തരക്കാര്‍ ഭീഷണിയാണെന്നും വിനോദ സഞ്ചാരികളെ അകറ്റുന്ന സമീപനമാണ് ഇവരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്നും സംഘത്തിലെ ഒരു പെണ്‍കുട്ടി പറഞ്ഞു.
കോട്ടയ്ക്ക് സമീപത്ത് കഞ്ചാവ്-മദ്യ വില്‍പനയും ബീച്ചിലെത്തുന്നവരോട് പണപ്പിരിവ് നടത്തുന്നതും സഞ്ചാരികള്‍ക്ക് ഭീഷണിയായി തീര്‍ന്നിട്ടുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് സമാധാനാന്തരീക്ഷം നല്‍കേണ്ടതുണ്ടെന്ന ബോധ്യം പോലും ഇത്തരക്കാര്‍ക്ക് ഉണ്ടാകുന്നില്ല. കാസര്‍കോട് ജില്ലയില്‍ ടൂറിസം മേഖല പടിപടിയായി വികസിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തദ്ദേശീയരായ യുവാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പെടെയുള്ള കാര്യങ്ങള്‍ ആദ്യം നടപ്പിലാക്കേണ്ടത് ടൂറിസം കേന്ദ്രത്തിന് സമീപത്തുള്ളവര്‍ക്കാണെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ബേക്കല്‍ കോട്ട ഉള്‍പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിലേക്കും നാടിന്റെ തനത് കലകളെയും രുചിഭേദങ്ങളെയും കുറിച്ചറിയാനും നൂറു കണക്കിന് സഞ്ചാരികളാണ് ഇപ്പോള്‍ ജില്ലയിലേക്കെത്തുന്നത്. ബി ആര്‍ ഡി സി, ഡി ടി പി സി, റെസ്‌പോണ്‍സിബിള്‍ ടൂറിസം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനംമൂലം ടൂറിസം വികസനം പുതിയ തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ടൂറിസം വികസനത്തെ തകര്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ ഉണ്ടാകുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bekal, News, Tourism, Women, Kasaragod, Eve teasers in Bekal fort