city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ എം ഷാജിയുടെ പൊതുയോഗ പ്രചരണത്തിന് വൈദ്യുതി പോസ്റ്റില്‍ കയറി ലീഗ് പ്രവര്‍ത്തകര്‍ പെയിന്റടിച്ചു; കെ എസ് ഇ ബി പരാതി നല്‍കി, 2 ദിവസത്തിനകം എല്ലാം മായ്ക്കണമെന്ന് മുഴുവന്‍ രാഷ്ട്രീയ കക്ഷികളോടും പോലീസ്

തൃക്കരിപ്പൂര്‍: (www.kasargodvartha.com 23.11.2017) മുസ്ലിം ലീഗ് നേതാവും എം എല്‍ എയുമായ കെ എം ഷാജി കഴിഞ്ഞ ദിവസം തൃക്കരിപ്പൂര്‍ ടൗണില്‍ നടത്തിയ രാഷ്ട്രീയ പൊതുയോഗത്തിന്റെ പ്രചരണാര്‍ത്ഥം വൈദ്യുതി പോസ്റ്റില്‍ കയറി ലീഗ് പ്രവര്‍ത്തകര്‍ പെയിന്റടിച്ചതിനെ തുടര്‍ന്ന് കെ എസ് ഇ ബി പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും രണ്ടു ദിവസത്തിനകം ഇലക്ട്രിക് പോസ്റ്റുകളിലെഴുതിയ പ്രചരണങ്ങള്‍ മായ്ച്ചു കളയണമെന്ന് ചന്തേര എസ് ഐ കെ.വി ഉമേശന്‍ ആവശ്യപ്പെട്ടു.
കെ എം ഷാജിയുടെ പൊതുയോഗ പ്രചരണത്തിന് വൈദ്യുതി പോസ്റ്റില്‍ കയറി ലീഗ് പ്രവര്‍ത്തകര്‍ പെയിന്റടിച്ചു; കെ എസ് ഇ ബി പരാതി നല്‍കി, 2 ദിവസത്തിനകം എല്ലാം മായ്ക്കണമെന്ന് മുഴുവന്‍ രാഷ്ട്രീയ കക്ഷികളോടും പോലീസ്

നിര്‍ദേശം പാലിക്കാത്ത രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചു എന്നതിന് കേസെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഇലക്ട്രിക് പോസ്റ്റിന്റെ കമ്പി എത്തുന്നത് വരെയുള്ള സ്ഥലത്താണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പെയിന്റടിച്ച് എഴുത്തുകുത്തുകള്‍ നടത്തിയത്. ഇത് ഏറെ അപകട സാധ്യത ഉണ്ടാക്കുന്നതായും ഇവ നീക്കം ചെയ്യാന്‍ പോലീസിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്ഇബി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട റോഡരികിലും വഴിയരികിലുമുള്ള പോസ്റ്റുകളില്‍ പതിച്ച പ്രചരണങ്ങള്‍ നീക്കം ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Trikaripur, Kerala, News, Electric post, Complaint, Police, Electric post painted, KSEB complaint against Political parties.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia