മദ്യവില്‍പ്പന ചോദ്യം ചെയ്തയാളെ കുത്തിക്കൊന്ന സംഭവം: പ്രതി കുറ്റക്കാരനെന്ന് കോടതി
Jan 20, 2017, 13:05 IST
കാസര്‍കോട്: (www.kasargodvartha.com 20/01/2017) മദ്യവില്‍പ്പന ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ അനാദിക്കട കച്ചവടക്കാരനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തൃക്കരിപ്പൂര്‍ പൂച്ചോല്‍ ജംഗ്ഷനിലെ അനാദി കച്ചവടക്കാരന് കടവന്‍ ബാബു (50)വിനെ കുത്തിക്കൊന്ന കേസിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
പൂച്ചോല്‍ ചൊവ്വേരിയിലെ എം പി ടി മുഹമ്മദ് ഫൈസ(37)ലിനെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
2010 ഒക്ടോബര്‍ 27നു രാത്രിയിലാണ് സംഭവം. മദ്യവില്‍പ്പന ചോദ്യം ചെയ്തതിനു ബാബുവിനെ മുഹമ്മദ് ഫൈസല്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുംവഴി ബാബു മരിച്ചു.
സംഘര്‍ഷം നേരില്‍ക്കണ്ട് തടയാന്‍ ചെന്ന പി വി രതീശ (34)ന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചന്തേര പോലീസ് ആണ് അന്വേഷണം നടത്തിയത്. കേസില്‍ 14 സാക്ഷികളാണുണ്ടായിരുന്നത്.
Keywords: Kasaragod, Liquor, Court, Case, Police, Complaint, Investigation, Accused, Hospital.