ജില്ലയിലെത്തിയ ഉമ്മന്‍ചാണ്ടി മരണവീട് സന്ദര്‍ശിക്കാത്തതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം
Jan 21, 2017, 12:00 IST
നീലേശ്വരം: (www.kasargodvartha.com 21/01/2017) കഴിഞ്ഞ ദിവസം ജില്ലയിലെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മരണവീട് സന്ദര്‍ശിച്ചതില്‍ വിവേചനം കാട്ടിയതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിയുമായി രംഗത്ത് വന്നു. മരണപ്പെട്ട ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിനിയുടെ വീടും സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട പേരോല്‍ വാണിയം വയലിലെ ബാബുരാജിന്റെ വീടും മാത്രമാണ് ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചത്.
അതേസമയം ഏതാനും ദിവസം മുമ്പ് മരണപ്പെട്ട മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ഐ. നാരായണന്, ബ്ലോക്ക് നിര്‍വാഹക സമിതിയംഗം ഓര്‍ച്ച അമ്പാടി, എ സി സി അംഗമായിരുന്ന പരേതനായ കെ വി കുഞ്ഞമ്പുവിന്റെ ഭാര്യയും ബ്ലോക്ക് കോണ്‍ഗ്രസ് ട്രഷറര്‍ പി കെ കുഞ്ഞിക്കണ്ണന്റെ സഹോദരിയുമായ മാധവി, കോണ്‍ഗ്രസ് മണ്ഡലം നിര്‍വഹക സമിതിയംഗം പി വി പത്മനാഭന് എന്നിവരുടെ വീടുകള്‍ സന്ദര്‍ശിക്കാത്തതാണ് നീലേശ്വരം കോണ്‍ഗ്രസില്‍ പ്രതിഷേധത്തിനിടയാക്കിയത്.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം രാധാകൃഷ്ണന് നായര്‍ മണ്ഡലം പ്രസിഡണ്ട് പി രാമചന്ദ്രന് തുടങ്ങിയ നേതാക്കളാണ് ഉമ്മന്‍ചാണ്ടിയെ അനുഗമിച്ചത്. ഇവര്‍ ഇക്കാര്യം ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താത്തതു കൊണ്ടാണ് ഉമ്മന്‍ ചാണ്ടി വീടുകള്‍ സന്ദര്‍ശിക്കാത്തതെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.

Keywords: Kasaragod, Kerala, Neeleswaram, Congress, Oommen Chandy, District, Controversy on Oommen Chandy's visit.