ബേവിഞ്ച വെടിവെപ്പ്: കരാറുകാരന്റെ ഭാര്യ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Jul 18, 2013, 13:27 IST
കാസര്‍കോട്: ബേവിഞ്ചയില്‍ പി.ഡബ്യു.ഡി. കരാറുകാരന് മുഹമ്മദ് കുഞ്ഞി ഹാജിയുടെ വീടിനു നേരെ വെടിവെപ്പുണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ മറിയം ര്ക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
തറയിലിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരുന്നതിനാല്‍ മാത്രമാണ് മറിയമിന് വെടിയേല്‍ക്കാതിരുന്നത്. ചില്ല് തകര്‍ത്ത വെടിയുണ്ട ബെഡ്ഡിലാണ് വീണത്. മറ്റൊരുവെടിയുണ്ട സിറ്റൗട്ടിലെ ചുമരില്‍ തുളച്ചുകയറി. മറ്റൊരെണ്ണം പൊട്ടാതെ ഇന്റര്‍ലോക്ക് തറയില്‍ വീണ്കിടക്കുന്നതായും കണ്ടെത്തി. വെടിവെപ്പ് നടക്കുമ്പോള്‍ മുകള്‍ നിലയിലെ കിടപ്പുമുറിയിലായിരുന്നു മകന് കബീറിന്റെ ഭാര്യ.
വെടിവെപ്പ് ഉണ്ടായ ഉടനെ മുറ്റത്ത്നിന്നും ബൈക്ക് സ്റ്റാര്‍ട്ട്ചെയ്ത് പോകുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. വെടിവെപ്പ് സംഭവം അറിയിക്കാന്‍ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ മറിയം ആദ്യം വിളിച്ചത് ഭര്‍ത്താവിനെയായിരുന്നു. പള്ളിയിലായതിനാല്‍ മുഹമ്മദ് കുഞ്ഞി ഫോണെടുത്തില്ല. പിന്നീട് പാലക്കാട്ടുള്ള മകന് കബീറിനെ വിളിച്ച് കാര്യംപറഞ്ഞു. സമീപത്തെ ബന്ധുവിനേയും സംഭവം അറിയിച്ചു. സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞിരുന്നു.
വെടിവെക്കുന്ന ശബ്ദവും, പിന്നീട് പ്രതികള്‍ ബൈക്കില്‍ കയറിപോകുന്നതും പള്ളിയിലേക്ക് പോകുന്ന കുട്ടിള് നേരിട്ട് കണ്ടിരുന്നു. ഇവരാണ് നമ്പര്‍ പ്ലേറ്റ് മറക്കാന്‍ സ്റ്റിക്കറൊട്ടിച്ച ബൈക്കിലാണ് വെടിവെപ്പ് നടത്തിയവര്‍ രക്ഷപ്പെട്ടതെന്ന് പോലീസിനെ അറിയിച്ചത്.
വിവരമറിഞ്ഞ് എസ്.പി. തോംസണ്‍ ജോസ്, ഡി.വൈ.എസ്.പി. ടി. മോഹന ചന്ദ്രന്, കാസര്‍കോട് സി.ഐ.യുടെ ചുമതലയുള്ള കുമ്പള സി.ഐ. സിബി, വിദ്യാനഗര്‍ എസ്.ഐ. സുഭാഷ് എന്നിവരും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. വിദ്യാനഗര്‍ പോലീസ് മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്, അബ്ദുല്‍ കരീം കോളിയാട്, കെ.എം. ബഷീര്‍ എന്നിവരടക്കം നിരവധിപേര്‍ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലെത്തിയിരുന്നു.
Related News:
ബേവിഞ്ച വെടിവെപ്പ്: പ്രതികള്‍ രക്ഷപെട്ടത് നമ്പര്‍ പ്ലേറ്റ് മറച്ച ബൈക്കില്‍
ബേവിഞ്ചയിലെ കരാറുകാരന്റെ വീടിനു നേരെ വീണ്ടും വെടിവെയ്പ്പ്
ബേവിഞ്ചയില്‍ ബൈക്കിലെത്തിയ സംഘം വീടിനു നേരെ വെടിവെപ്പ് നടത്തി
Keywords: Bike, Number plate, SP, Kasaragod, Bevinja, House, Fire, Shoot, Kerala, National, Accused used number plate hidden bike, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
തറയിലിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരുന്നതിനാല്‍ മാത്രമാണ് മറിയമിന് വെടിയേല്‍ക്കാതിരുന്നത്. ചില്ല് തകര്‍ത്ത വെടിയുണ്ട ബെഡ്ഡിലാണ് വീണത്. മറ്റൊരുവെടിയുണ്ട സിറ്റൗട്ടിലെ ചുമരില്‍ തുളച്ചുകയറി. മറ്റൊരെണ്ണം പൊട്ടാതെ ഇന്റര്‍ലോക്ക് തറയില്‍ വീണ്കിടക്കുന്നതായും കണ്ടെത്തി. വെടിവെപ്പ് നടക്കുമ്പോള്‍ മുകള്‍ നിലയിലെ കിടപ്പുമുറിയിലായിരുന്നു മകന് കബീറിന്റെ ഭാര്യ.
വെടിവെപ്പ് ഉണ്ടായ ഉടനെ മുറ്റത്ത്നിന്നും ബൈക്ക് സ്റ്റാര്‍ട്ട്ചെയ്ത് പോകുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. വെടിവെപ്പ് സംഭവം അറിയിക്കാന്‍ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ മറിയം ആദ്യം വിളിച്ചത് ഭര്‍ത്താവിനെയായിരുന്നു. പള്ളിയിലായതിനാല്‍ മുഹമ്മദ് കുഞ്ഞി ഫോണെടുത്തില്ല. പിന്നീട് പാലക്കാട്ടുള്ള മകന് കബീറിനെ വിളിച്ച് കാര്യംപറഞ്ഞു. സമീപത്തെ ബന്ധുവിനേയും സംഭവം അറിയിച്ചു. സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞിരുന്നു.
വെടിവെക്കുന്ന ശബ്ദവും, പിന്നീട് പ്രതികള്‍ ബൈക്കില്‍ കയറിപോകുന്നതും പള്ളിയിലേക്ക് പോകുന്ന കുട്ടിള് നേരിട്ട് കണ്ടിരുന്നു. ഇവരാണ് നമ്പര്‍ പ്ലേറ്റ് മറക്കാന്‍ സ്റ്റിക്കറൊട്ടിച്ച ബൈക്കിലാണ് വെടിവെപ്പ് നടത്തിയവര്‍ രക്ഷപ്പെട്ടതെന്ന് പോലീസിനെ അറിയിച്ചത്.
വിവരമറിഞ്ഞ് എസ്.പി. തോംസണ്‍ ജോസ്, ഡി.വൈ.എസ്.പി. ടി. മോഹന ചന്ദ്രന്, കാസര്‍കോട് സി.ഐ.യുടെ ചുമതലയുള്ള കുമ്പള സി.ഐ. സിബി, വിദ്യാനഗര്‍ എസ്.ഐ. സുഭാഷ് എന്നിവരും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. വിദ്യാനഗര്‍ പോലീസ് മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്, അബ്ദുല്‍ കരീം കോളിയാട്, കെ.എം. ബഷീര്‍ എന്നിവരടക്കം നിരവധിപേര്‍ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലെത്തിയിരുന്നു.
Related News:
ബേവിഞ്ച വെടിവെപ്പ്: പ്രതികള്‍ രക്ഷപെട്ടത് നമ്പര്‍ പ്ലേറ്റ് മറച്ച ബൈക്കില്‍
ബേവിഞ്ചയിലെ കരാറുകാരന്റെ വീടിനു നേരെ വീണ്ടും വെടിവെയ്പ്പ്
ബേവിഞ്ചയില്‍ ബൈക്കിലെത്തിയ സംഘം വീടിനു നേരെ വെടിവെപ്പ് നടത്തി
Also read:
നഴ്സിന് പകരം റിക്ഷാ വണ്ടിക്കാരന് കുത്തിവെപ്പ് നടത്തി; 7 മാസം പ്രായമായ കുഞ്ഞ് മരിച്ചു