ഡി സി സി ഓഫീസില്‍ അറ്റുകുറ്റ പണി നടത്തിയതിന്റെ പണം നല്‍കിയില്ല; കരാറുകാരന്‍ വക്കീല്‍ നോട്ടീസയച്ചു
May 27, 2017, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 27/05/2017) കാസര്‍കോട് ഡി സി സി ഓഫീസില്‍ അറ്റകുറ്റ പണി നടത്തിയ വകയില്‍ 4,85,000 രൂപ നല്‍കാനുണ്ടെന്ന് കാണിച്ച് കരാറുകാരന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എ ഗോവിന്ദന്‍ നായര്‍, എം സി പ്രഭാകരന്‍ എന്നിവര്‍ക്കെതിരെയാണ് കരാറുകാരനായ തെക്കില്‍ ഈസ്റ്റ് ബേവിഞ്ചയിലെ കെ. എം മജീദ് നോട്ടീസയച്ചത്. വിദ്യാനഗറിലുള്ള ഡി സി സി ഓഫീസിന്റെ താഴത്തെ നില കെ എസ് എഫ് ഇക്ക് വാടകക്ക് നല്‍കാനായി 2016 മാര്‍ച്ചിലാണ് അറ്റകുറ്റ പണി നടത്താന്‍ മജീദിന് കരാര്‍ നല്‍കിയത്.
കെ എസ് എഫ് ഇ നിര്‍ദേശിച്ച രീതിയില്‍ രണ്ട് ശുചിമുറികള്‍ നിര്‍മിക്കാനും, തറയില്‍ ടൈല്‍സ് പാകാനും, മുന്‍ ഭാഗത്ത് മതില്‍കെട്ട്, ഗെയ്റ്റ് എന്നിവ പണിയാനും ടെണ്ടര്‍ മുഖേന ആയിരുന്നു കരാര്‍ നല്‍കിയിരുന്നത്. നിശ്ചിത കാലാവധിയില്‍ തന്നെ മജീദ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. എന്നാല്‍ നാളിതുവരെ ആയിട്ടും കരാര്‍ തുക നല്‍കാന്‍ ഡി സി സി തയ്യാറായില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ യോഗങ്ങളില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. 2016 മെയ് മാസത്തില്‍ കെ എസ് എഫ് ഇ മാനേജിങ്ങ് ഡയറക്ടറും, ഡി സി സി പ്രസിഡന്റും വാടക കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. ഉടന്‍ തന്നെ മാനേജരെ നിയമിച്ച് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഡി സി സിക്ക് വാടക ലഭിച്ചില്ല.
ഇതിനിടയില്‍ ഭരണ മാറ്റം വന്നതോടെ ഡി സി സി ഓഫീസില്‍ കെ എസ് എഫ് ഇ ശാഖ വേണ്ടെന്ന് ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ശാഖ പൂട്ടുകയും, ഡി സി സി വാടകക്കെണിയില്‍ കുടുങ്ങുകയും ചെയ്തു. ഹക്കീം കുന്നില്‍ ഡി സി സി പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ കരാറുകാരന്റെ കടം തീര്‍ക്കാന്‍ ഡി സി സി അംഗങ്ങളില്‍ നിന്നും 25,000 രൂപ വീതം പിരിച്ചെടുക്കാന്‍ തീരുമാനിച്ചെങ്കിലും ഐ വിഭാഗക്കാര്‍ ആരും തന്നെ തയ്യാറായില്ല. കരാറുകാരന്‍ വക്കീല്‍ നോട്ടീസ് അയച്ച സാഹചര്യത്തില്‍ വാടക കുടിശ്ശിക വസൂലാക്കാന്‍ കെ എസ് എഫ് ഇ ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പ്രസിഡന്റ് ഹക്കീംകുന്നിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : DCC, Office, Kasaragod, President, Meeting, Contractor, KSFE, Maintenance.