ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നത് എതിര്‍ത്ത കരാറുകാരന് ക്രൂരമര്‍ദനം; അക്രമം ഹോട്ടലില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ
Nov 20, 2017, 15:20 IST
കാസര്‍കോട്: (www.kasargodvartha.com 20.11.2017) ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നത് എതിര്‍ത്ത കരാറുകാരനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. പരിക്കേറ്റ കരാറുകാരനായ ചെര്‍ക്കള കെട്ടുങ്കല്ലിലെ അബ്ദുര്‍ റഹ് മാന്റെ മകന്‍ അബ്ദുല്ല (50)യെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടാണ് കെട്ടുങ്കല്ലിലാണ് ആക്രമമുണ്ടായത്.
കെട്ടുങ്കല്ലില്‍ സ്വകാര്യാവ്യക്തിയുടെ പറമ്പില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനെ അബ്ദുല്ല എതിര്‍ത്തതാണ് അക്രമത്തിന് കാരണം. ഗ്രൗണ്ടിന് തൊട്ടടുത്തു തന്നെ നാലോളം വീടുകളുണ്ട്. പന്ത് കൊണ്ട് വീടുകളുടെ ജനല്‍ ഗ്ലാസും മറ്റും തകര്‍ന്നിരുന്നതായി അബ്ദുല്ലയുടെ ബന്ധുക്കള്‍ പറയുന്നു. ഇതു വഴി പോവുകയായിരുന്ന ഗര്‍ഭിണിയുടെ ദേഹത്തും പന്ത് കൊണ്ടിരുന്നു. ഇതേ തുടര്‍ന്ന് സ്ഥല ഉടമയായ നിസാര്‍ ഇവിടെ ഫുട്‌ബോള്‍ കളിക്കരുതെന്ന് യുവാക്കളോട് ആവശ്യപ്പെട്ടിരുന്നു.
നിസാറിന്റെ സുഹൃത്തും പാര്‍ട്ണറുമായ അബ്ദുല്ലയും ഫുട്‌ബോള്‍ കളിക്കുന്നതിനെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ഹോട്ടലില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ രണ്ട് യുവാക്കളെത്തി തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന അബ്ദുല്ല പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Assault, Attack, hospital, Injured, Contractor assaulted for questioning football play