ക്ലബ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം; പോലീസ് കേസെടുത്തു
Apr 4, 2018, 10:47 IST
ബദിയടുക്ക: (www.kasargodvartha.com 04.04.2018) മുണ്ട്യത്തടുക്ക പള്ളത്ത് രണ്ട് ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷിബിലി ക്ലബ്ബ് പ്രവര്‍ത്തകനായ ഫാറൂഖിന്റെ പരാതിയില്‍ മലങ്കര മജീദ്, ഫാരിസ്, ഷരീഫ്, അഷ്‌റഫ്, സര്‍വേ ഹമീദ്, ഷാഹുല്‍ ഹമീദ്, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയും മലങ്കര ക്ലബിന്റെ യൂസുഫിന്റെ പരാതിയില്‍ അസീസ്, ഫാറൂഖ്, ഷാബിര്‍, നൗഫല്‍, റംഷാദ്, ഫൈസല്‍, ഷബീബ്, അബ്ദുല്ല, ഷംസു, കണ്ടാലറിയാവുന്ന 10 പേര്‍ എന്നിവര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച രാത്രി 10 മണിയോടെ മുണ്ട്യത്തടുക്ക പള്ളത്ത് വെച്ചാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. അക്രമത്തില്‍ ഫാറൂഖ് (27), റംഷീദ് (18), നൗഫല്‍ (24), ഷബീബ് (23), മജീദ് (28), യൂസുഫ് (30), സവാദ് (24) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഞ്ചാവ് സംഘത്തിനെതിരെ പ്രവര്‍ത്തിച്ചതിനുള്ള വൈരാഗ്യത്തിലാണ് തങ്ങളെ മര്‍ദിച്ചതെന്ന് ഫാറൂഖ് പരാതിപ്പെടുന്നത്. മലങ്കരയില്‍ നിന്ന് പള്ളം ഭാഗത്തേക്ക് ജീപ്പില്‍ പോകുന്നതിനിടെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് യൂസുഫിന്റെ പരാതി. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.
Related News:
കഞ്ചാവിനെ കുറിച്ച് വിവരം നല്‍കിയെന്നാരോപിച്ച് ആറംഗ സംഘം മര്‍ദിച്ചതായി പരാതി; വിദ്യാര്‍ത്ഥി ഉള്‍പെടെ 4 പേര്‍ ആശുപത്രിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badiyadukka, Kasaragod, Kerala, News, Case, Police, Investigation, Complaint, Hospital, Assault, Conflict; police case registered.
< !- START disable copy paste -->