ജോലി വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 3 ലക്ഷം രൂപ തട്ടിയ എഎസ്‌ഐക്കെതിരെ കേസ്
Mar 30, 2019, 21:46 IST
നീലേശ്വരം: (www.kasargodvartha.com 30.03.2019) ജോലി വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയ എഎസ്‌ഐക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. സംസ്ഥാന സര്‍വ്വീസില്‍ ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്റായി ജോലി വാങ്ങിച്ചു നല്‍കാമെന്ന് പറഞ്ഞ് യുവതിയില്‍ നിന്നും മൂന്നുലക്ഷം രൂപ തട്ടിയെടുത്ത പയ്യന്നൂര്‍ അന്നൂരിലെ രാഘവന്‍ മാസ്റ്ററുടെ മകനും ചന്തേര പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയുമായ സന്തോഷിനെതിരെയാണ് കേസെടുത്തത്.
തൈക്കടപ്പുറം വീവേര്‍സ് കോളനി റോഡിലെ വിനുകുമാറിന്റെ ഭാര്യ പി ഉഷ(37)യെയാണ് ഇയാള്‍ വഞ്ചിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കേരള പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കൂടിയായിരുന്ന സന്തോഷ് മറ്റൊരു തൊഴില്‍ വാഗ്ദാന തട്ടിപ്പ് കേസില്‍ പ്രതിയായി ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സമാനമായ രീതിയില്‍ നിരവധി ആളുകളില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് സന്തോഷ് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി ആരോപണമുണ്ട്. എന്നാല്‍ പലരും പരാതി നല്‍കാന്‍ മടിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Case, Cheating, Police, Nileshwaram, Kasaragod, News, Cheating: Case against Cop