കെ എസ് ആര്‍ ടി സി ബസില്‍ നിന്നും കളഞ്ഞുകിട്ടിയ പണം പോലീസ് സ്‌റ്റേഷനിലേല്‍പിച്ച് വിദ്യാര്‍ത്ഥിയുടെ മാതൃക
Jan 3, 2020, 16:00 IST
വിദ്യാനഗര്‍: (www.kasargodvartha.com 03.01.2020) കെ എസ് ആര്‍ ടി സി ബസില്‍ നിന്നും കളഞ്ഞുകിട്ടിയ പണം പോലീസ് സ്‌റ്റേഷനിലേല്‍പിച്ച് വിദ്യാര്‍ത്ഥിയുടെ മാതൃക. ആലംപാടി എര്‍മാള ഇസത്ത് നഗര്‍ സ്വദേശിയും ന്യൂഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിയുമായ അഹ് മദ് പസാരിയയാണ് കെ എസ് ആര്‍ ടി സി ബസില്‍ നിന്നും കളഞ്ഞുകിട്ടിയ പണം വിദ്യാനഗര്‍ പോലീസിനെ ഏല്‍പിച്ചത്.
പയ്യന്നൂരില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ടൗണ്‍ ടു ടൗണ്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ചെര്‍ക്കളയില്‍വെച്ച് അഹ് മദിന് പണമുള്ള കവര്‍ ലഭിച്ചത്. ഉടന്‍ ബസില്‍ അന്വേഷിച്ചുവെങ്കിലും ഉടമസ്ഥനുണ്ടായിരുന്നില്ല. ഇതോടെയാണ് സ്‌റ്റേഷനിലെത്തി പോലീസിനെ ഏല്‍പിച്ചത്. പിന്നാലെ പണത്തിന്റെ ഉടമ വിദ്യാനഗറിലെ ബൈക്ക് ഷോറൂമിലെ ജീവനക്കാരന്‍ മടിക്കൈ സ്വദേശി സുകേഷ് പണം കാണാതായതായി പരാതിയുമായി പോലീസിലെത്തി. ഇതോടെ പോലീസിന്റെ സാന്നിധ്യത്തില്‍ തുക കൈമാറുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Vidya Nagar, Cash got from Bus returns to owner by Student
< !- START disable copy paste -->