മഹാരാഷ്ട്രയില്‍ നിന്നും വരുന്നയാളെ പാസില്ലാതെ അതിര്‍ത്തി കടക്കാന്‍ സഹായിച്ചു; പഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് കേസ്
May 18, 2020, 14:51 IST
ദേലംപാടി: (www.kasargodvartha.com 18.05.2020) മഹാരാഷ്ട്രയില്‍ നിന്നും വരുന്നയാളെ പാസില്ലാതെ അതിര്‍ത്തി കടക്കാന്‍ സഹായിച്ച പഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് കേസെടുത്തു. ദേലംപാടി പഞ്ചായത്ത് അംഗം കൊറഗപ്പ റൈയ്‌ക്കെതിരെയാണ് ആദൂര്‍ പോലീസ് കേസെടുത്തത്. മഹാരാഷ്ടയില്‍ നിന്നും പാസില്ലാതെ എത്തിയ ദേലംപാടി മയ്യള സ്വദേശിയെയാണ് കൊറഗപ്പ അതിര്‍ത്തി കടക്കാന്‍ സഹായിച്ചത്.
കര്‍ണാടകയില്‍ സാംബിയ സ്റ്റേഷന്‍ പരിധിയിയില്‍ ഇയാളെ പോലീസ് തടഞ്ഞെങ്കിലും പിന്നീട് ദേലംപാടി പഞ്ചായത്ത് അംഗമായ കൊറഗപ്പ റൈ സാംബിയയില്‍ എത്തിയാണ് നാട്ടുകാരനെ അതിര്‍ത്തി കടത്തിക്കൊണ്ടുവന്നത്. പഞ്ചായത്തംഗത്തിനൊപ്പം അതിര്‍ത്തികടന്നുവന്നയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുവരെയും പോലീസ് നിര്‍ദേശപ്രകാരം നിരീക്ഷണത്തിലാക്കി.
Keywords: Kasaragod, Delampady, Kerala, News, COVID-19, Panchayath-Member, Case, Case against Panchayat member for helping to pass border without pass