city-gold-ad-for-blogger
Aster MIMS 10/10/2023

Bridge | ബലക്ഷയം മൂലം തകർന്നുകിടക്കുന്ന കഞ്ചിക്കട്ട - കൊടിയമ്മ പാലം പണി അനിശ്ചിതത്വത്തിൽ; അധികൃതരുടെ ഇടപെടൽ സന്ദർശനത്തിലൊതുങ്ങിയെന്ന് ആക്ഷേപം; ആശങ്കയിൽ ജനങ്ങൾ

കുമ്പള: (www.kasargodvartha.com) ബലക്ഷയം മൂലം തകർന്നുകിടക്കുന്നതും വാഹനങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തിയതുമായ കുമ്പള കഞ്ചിക്കട്ട - കൊടിയമ്മ പാലം പുനർനിർമാണം വർഷങ്ങളേറെയായിട്ടും അനിശ്ചിതത്വത്തിൽ തന്നെ. 45 വർഷത്തെ പഴക്കമുള്ള പാലത്തിന്റെ അപകടാവസ്ഥ പ്രദേശവാസികൾ നിരന്തരമായി ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പാലം പുനർനിർമാണത്തിനായി നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.

Bridge | ബലക്ഷയം മൂലം തകർന്നുകിടക്കുന്ന കഞ്ചിക്കട്ട - കൊടിയമ്മ പാലം പണി അനിശ്ചിതത്വത്തിൽ; അധികൃതരുടെ ഇടപെടൽ സന്ദർശനത്തിലൊതുങ്ങിയെന്ന് ആക്ഷേപം; ആശങ്കയിൽ ജനങ്ങൾ

പ്രദേശവാസികളായ ഡിവൈഎഫ്ഐ പ്രവർത്തകർ പൊതുമരാമത്ത് മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദർശനം. എന്നാൽ നടപടി പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്നാണ് ആക്ഷേപം. പാലത്തിലൂടെ വലിയ വാഹനങ്ങൾ പോകുന്നതിന് അധികൃതർ ബോർഡ് സ്ഥാപിച്ച് നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ടെങ്കിലും വലിയ വാഹനങ്ങൾ പോകുന്നതിന് ഇപ്പോഴും തടസമൊന്നുമില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

Bridge | ബലക്ഷയം മൂലം തകർന്നുകിടക്കുന്ന കഞ്ചിക്കട്ട - കൊടിയമ്മ പാലം പണി അനിശ്ചിതത്വത്തിൽ; അധികൃതരുടെ ഇടപെടൽ സന്ദർശനത്തിലൊതുങ്ങിയെന്ന് ആക്ഷേപം; ആശങ്കയിൽ ജനങ്ങൾ

ഏത് നിമിഷവും തകർന്നുവീഴാവുന്ന സ്ഥിതിയിലാണ് പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കുമ്പള ഗ്രാമപഞ്ചായതിലെ കുണ്ടാപ്പ്, താഴെ കൊടിയമ്മ ആരിക്കാടി, ചത്രപള്ളം, ചൂരിത്തടുക്ക, മളി എന്നിവിടങ്ങളിലെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലമാണ് കഞ്ചിക്കട്ടയിലേത്. സ്കൂൾ ബസുകളും, വിദ്യാർഥികളും ആശ്രയിക്കുന്നതും ഈ പാലമടങ്ങുന്ന കഞ്ചിക്കട്ട- കൊടിയമ്മ റോഡിനെയാണ്. കാലവർഷവും തുടങ്ങാനിരിക്കെ പാലത്തിന് കൈവരികളില്ലാത്തതും, വിദ്യാർഥികൾ ഇതിലൂടെ നടന്നു പോകുന്നതും രക്ഷിതാക്കളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. പാലത്തിന്റെ പുനർനിർമാണത്തിനായി യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Keywords: News, Ksargod, Kumbala, Kerala, Bridge, Kanchikatta, Kodiyamma, Kumbla, PWD Minister, Kanchikatta - Kodiyamma bridge construction in limbo.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL