കൈക്കൂലി കേസില്‍ അറസ്റ്റിലായ ലൈന്മാന് 2 വര്‍ഷം തടവും 10,000 രൂപ പിഴയും
Sep 27, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 27/09/2016) വൈദ്യുതി കണക്ഷന് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അറസ്റ്റിലായ ലൈന്‍മാനെ രണ്ടു വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും വിധിച്ചു. ബദിയടുക്ക വൈദ്യുതി സെക്ഷനിലെ ലൈന്മാന് അബ്ദുല്‍ ഖാദറിനെയാണ് അഴിമതി നിരോധനനിയമമനുസരിച്ച് തലശ്ശേരി വിജിലന്‍സ് കോടതി തടവിനും പിഴയടക്കാനും ശിക്ഷിച്ചത്.
2007 ഫെബ്രുവരി 26 നാണ് സംഭവം. ബദിയടുക്കയിലെ ജെയിംസ് ക്രസ്റ്റയുടെ വീടിന് വൈദ്യുതി കണക്ഷന് നല്‍കുന്നതിനാണ് അബ്ദുല്‍ ഖാദര്‍ കൈക്കൂലി വാങ്ങിയത്. സംഭവത്തില്‍ കാസര്‍കോട് വിജിലന്‍സ് അബ്ദുല്‍ ഖാദറിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

Keywords: Kasaragod, Kerala, Fine, case, Investigation, arrest, Vigilance, Badiyadukka, Section office, Electricity, Bribe case: Fine and imprisonment for Line man.