city-gold-ad-for-blogger
Aster MIMS 10/10/2023

കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം, വിവിധ റോഡുകള്‍ക്ക് തുക; കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് 2,74, 650 രൂപയുടെ മിച്ച ബജറ്റ്

കാസര്‍കോട്: (www.kasargodvartha.com 14.02.2019) കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കിയും ഭവന നിര്‍മ്മാണം, വനിതാ ക്ഷേമം, ന്യൂന പക്ഷ ക്ഷേമം എന്നിവക്ക് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് ഹലീമ ഷിന്നൂന്‍ അവതരിപ്പിച്ചു. 25,74,72,000 രൂപ വരവും 25,71,97,350 രൂപ ചെലവും പ്രതീക്ഷിക്കുന്ന 2,74,650 രൂപയുടെ മിച്ച ബജറ്റാണ് അവതരിപ്പിച്ചത്.
കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍തൂക്കം, വിവിധ റോഡുകള്‍ക്ക് തുക; കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് 2,74, 650 രൂപയുടെ മിച്ച ബജറ്റ്

കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനും മറ്റുമായി 1,54,98,249 രൂപ ചെലവഴിക്കും. വീടില്ലാത്തവര്‍ക്ക് ഭവന പദ്ധതിക്കായി 2.11 കോടി രൂപ നീക്കിവെച്ചു. ആരോഗ്യ മേഖലയില്‍ 20 ലക്ഷം രൂപയും വനിതാക്ഷേമത്തിനായി 59 ലക്ഷം രൂപയും വിനിയോഗിക്കും. വിദ്യാഭ്യാസ മേഖലക്കും സാംസ്‌കാരിക മേഖലക്കുമായി 17,11,250 രൂപയുടെ പദ്ധതികള്‍ക്ക് രൂപം നല്‍കും. വൃദ്ധരും വികലാംഗരും കുട്ടികളും അടക്കമുള്ളവരുടെ ക്ഷേമത്തിന് അരക്കോടി രൂപ നീക്കിവെച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികള്‍ക്കായി 30,54,000 രൂപയും പട്ടിക ജാതി ഭവനനിര്‍മ്മാണത്തിനായി 68,06,000 രൂപയും നീക്കിവെച്ചു.

നിരവധി ന്യൂനപക്ഷ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രയാസം മൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കും. ന്യൂനപക്ഷ ക്ഷേമത്തിനായി 10 കോടി രൂപ നീക്കിവെച്ചു. അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാനും ആവശ്യമായ റോഡുകളും പാലങ്ങളും നിര്‍മ്മിക്കാനായി ഒരു കോടി 24 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ബ്ലോക്ക് ഓഫീസ് കെട്ടിട നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തീകരിക്കും. ഇതിന് വേണ്ടി രണ്ട് കോടി രൂപ നീക്കിവെച്ചു. ക്രിമിറ്റേറിയം നിര്‍മ്മിക്കാനായി 25 ലക്ഷം രൂപ ചിലവിടും. ജല സംരക്ഷണത്തിനും സംയോജിത നീര്‍ത്തട പദ്ധതിക്കുമായി നാല് കോടി രൂപയാണ് മാറ്റിവെച്ചത്. ബ്ലോക്ക് പഞ്ചായത്തിന് കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി 71 ലക്ഷം രൂപ ചെലവഴിക്കും.

ദേശീയ തൊഴിലുപ്പ് പദ്ധതി ഭരണ ചെലവിനായി 7,54,000 രൂപ വിനിയോഗിക്കും. 5 ലക്ഷം രൂപ ചെലവില്‍ ഉപകരണങ്ങള്‍ വാങ്ങി ബ്ലോക്ക് പഞ്ചായത്ത് കാന്റീന്‍ യാഥാര്‍ത്ഥ്യമാക്കും. തലക്ലായി - രായിത്തൊടി റോഡ്, മടവൂര്‍ കോട്ട - പുതിയാല്‍ക്കല്‍ റോഡ്, പിലാങ്കട്ട - നെക്രാജെ റോഡ്, കുന്നില്‍ - കല്ലുംകൂട്ടം റോഡ്, മൊട്ടമ്മല്‍ - അണിഞ്ഞ അമ്പലം റോഡ്, തെക്കില്‍ പാലം - ഉക്രം പാടി - തൈര റോഡ്, ചെറിയാലംപാടി - തെക്കേമൂല റോഡ്, കുന്നാര കുന്നില്‍ - മായിപ്പാടി റോഡ്, കുഞ്ഞിക്കാനം - മിഗ്ദാദ് റോഡ്, നമ്പിടി പള്ളം  - ആട്യം റോഡ്, പാറമ്മല്‍ സെറാമിക് - മരവയല്‍ റോഡ്, പന്നിപ്പാറ - ഇര്‍ഷാദ് മര്‍ദ്ദളി റോഡ്, നടുവില്‍ കുന്ന് - തുരുത്തി റോഡ് തുടങ്ങിയ പ്രവര്‍ത്തികള്‍ക്കും തുക നീക്കിവെച്ചിട്ടുണ്ട്.

യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി രാഗേഷ് സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ടി ഡി കബീര്‍, എ എസ് അഹമ്മദ്, ആഇഷ സഹദുല്ലാഹ്, മെമ്പര്‍ സത്യ ശങ്കര ഭട്ട്, ആസൂത്രണ സമിതി ഉപാധ്യക്ഷനും മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ എ എ ജലീല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Block Panchayath, Kasaragod, News, Budget, Block Panchayath Budget 2019-20

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL