കളഞ്ഞുകിട്ടിയ 15 പവന് സ്വര്‍ണാഭരണങ്ങള്‍ ഉടമസ്ഥന് നല്കി ഓട്ടോ ഡ്രൈവറുടെ സത്യസന്ധത
Dec 19, 2014, 20:33 IST
കാസര്‍കോട്: (www.kasargodvartha.com 19.12.2014) കളഞ്ഞുകിട്ടിയ 15 പവന് സ്വര്‍ണാഭരണങ്ങള്‍ ഉടമസ്ഥന് തിരികെ നല്കി ഓട്ടോ ഡ്രൈവര്‍ സത്യസന്ധത കാട്ടി. കാസര്‍കോട് അശ്വിനിനഗര് ഓട്ടോസ്റ്റാന്‍ഡിലെ മുള്ളേരിയ ഗാഡിഗുഡ്ഡെ സ്വദേശി പി. രവിയാണ് മാതൃകയായത്.
ചൂരിയില്‍ നിന്നും ഉളിയത്തടുക്കയിലേക്ക് രവിയുടെ ഓട്ടോ റിക്ഷയില്‍ പോയ രണ്ട് സ്ത്രീകളാണ് 15 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ മറന്നുവെച്ചത്. ഇതിന് ശേഷം ഏഴോളം ട്രിപ്പ് പോയ രവിക്ക് വൈകുന്നേരം നാല് മണിയോടെയാണ് പിറകിലുള്ള ബാഗ് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ രവി പോലീസ് സ്റ്റേഷനില്‍ എത്തി സ്വര്‍ണാഭരണങ്ങള്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് രാത്രിയോടെ ഉടമസ്ഥരെത്തി എസ്.ഐ അമ്പാടി, സുരേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഉടമസ്ഥര്‍ക്ക് കൈമാറി.

File Photo |
Keywords : Kasaragod, Auto-rickshaw, Driver, Gold, Women, Police, Ravi.