സ്കൂള്‍ പരീക്ഷ അട്ടിമറിക്കാനുള്ള ശ്രമം കുറ്റക്കാര്‍ക്കെതിരെ നടപടി വേണം
Dec 21, 2011, 23:51 IST
കാസര്‍കോട്: ആറാം തരം ഇംഗ്ലീഷ് ചോദ്യപേപ്പര്‍ അട്ടിമറിമൂലം പരീക്ഷ മാറ്റിവെക്കേണ്ടിവന്നതില് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിവേണമെന്ന് കെ.എസ്.ടി.യു. ജില്ലാ കമ്മിറ്റി സര്‍ക്കാറിനോടാവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസത്തിന് പുതുജീവന്‍ നല്കിയ പരീക്ഷ പുനസ്ഥാപനത്തിനെതിരെ ചില തല്പര കക്ഷികള്‍ നുണപ്രചാരണം നടത്തുന്നതിനിടയില്‍ ഇത് സംഭവിച്ചത് നിഗൂഢതയുണ്ട്. പൊതുവിദ്യാഭ്യാസത്തെ തളര്‍ത്തുന്ന ഇത്തരം പോരായ്മകള്‍ക്കെതിരെ അധികൃതര്‍ ജാഗ്രതപുലര്‍ത്തണം. ജില്ലാ പ്രസിഡണ്ട് അസൈന്‍ ബോവിക്കാനം അധ്യക്ഷത വഹിച്ചു. യാസര്‍ അറഫാത്ത്, സമീര്‍ ചെര്‍ക്കള, ടി.കെ.പി. റഊഫ്, പി.കെ. സണ്ണി, മുഹമ്മദ്കുട്ടി, ടി.ഇ. ഉസ്മാന്, മാധവന് അംഗഡിമുഗര്‍, ഷൗക്കത്തലി അക്കാളത്ത്, എ.സി.അത്താഉള്ള പ്രസംഗിച്ചു.
Keywords: Examination, Kasaragod, KSTU