വീടുകയറി അക്രമം; ഗൃഹനാഥനും ഭാര്യയും മാതാവും പരിക്കുകളോടെ ആശുപത്രിയില്‍, കഞ്ചാവ് സംഘത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയ വിരോധത്തിലെന്ന് ആരോപണം
Feb 21, 2020, 15:55 IST
കുമ്പള: (www.kasaragodvartha.com 21.02.2020) അക്രമത്തില്‍ പരിക്കേറ്റ ഗൃഹനാഥനെയും ഭാര്യയെയും മാതാവിനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം മൊറത്തണയിലെ മുഹമ്മദലി (44), ഭാര്യ സഫ്‌നാസ് (36), മാതാവ് മറിയുമ്മ (68) എന്നിവരെയാണ് കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
വീടിന് സമീപത്തുള്ള മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്ന് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ പത്തംഗ സംഘം ആക്രമിക്കുകയും വീട്ടിലേക്ക് ഓടിക്കയറിയപ്പോള്‍ സംഘം പിന്നാലെയെത്തുകയും അക്രമം തടയാന്‍ ചെന്ന ഭാര്യയെയും മാതാവിനെയും തള്ളിയിട്ട് പരിക്കേല്‍പിക്കുകയും ചെയ്തുവെന്നാണ് പരാതി. കഞ്ചാവ് വില്‍പന സംഘത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ വിരോധത്തിലാണ് അക്രമം നടത്തിയതെന്നും മുഹമ്മദലി പരാതിപ്പെട്ടു.
Keywords: Kumbala, Kerala, news, House, Attack, hospital, Assault, Assault, Ganja, Police, complaint, Attack against family; 3 hospitalized < !- START disable copy paste -->