ആംബുലന്‍സില്‍ രോഗിയെ ഇറക്കിവരികയായിരുന്ന ഡ്രൈവറെ കാര്‍ കുറുകെയിട്ട് തടഞ്ഞ് ആക്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍
Aug 31, 2018, 21:20 IST
കാസര്‍കോട്: (www.kasargodvartha.com 31.08.2018) ആംബുലന്‍സില്‍ രോഗിയെ ഇറക്കിവരികയായിരുന്ന ഡ്രൈവറെ കാര്‍ കുറുകെയിട്ട് തടഞ്ഞ് ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ കോടിയേരി പൊന്നാരത്തെ ആംബുലന്‍സ് ഡ്രൈവര്‍ പി സജിത്തിനെയാണ് ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ഫാദര്‍ മുള്ളേഴ്‌സിലേക്ക് രോഗിയെ കൊണ്ടുവിട്ട് തിരിച്ചു വരുന്നതിനിടെ അടുക്കത്ത്ബയലില്‍ വെച്ചാണ് കാറിലെത്തിയ രണ്ടംഗ സംഘം കാര്‍ കുറുകെയിട്ട് സജിത്തിനെ ആക്രമിച്ചത്.
ആംബുലന്‍സ് ഡ്രൈവര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി ബീരന്ത് വയല്‍ സുനാമി ക്വാര്‍ട്ടേഴ്‌സിലെ സതീഷ് (34), ബങ്കരക്കുന്നിലെ ഉമേഷ് നായിക്ക് (33) എന്നിവരെ അറസ്റ്റു ചെയ്യുകയായിരുന്നു. കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ചാണ് അക്രമം നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Arrest, Kasaragod, News, Driver, Assault, Attack, Ambulance driver assaulted; 2 arrested