ലോക്ഡൗണ്‍ വിരസത മാറ്റാന്‍ കോഴിയങ്കം; 8 പേര്‍ അറസ്റ്റില്‍
May 18, 2020, 15:20 IST
ബദിയടുക്ക: (www.kasargodvartha.com 18.05.2020) ലോക്ഡൗണ്‍ വിരസത മാറ്റാന്‍ കോഴിയങ്കത്തിലേര്‍പെട്ട എട്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കന്ന്യപ്പാടിയിലെ ഭാസ്‌കര (38), കോടിപ്പാടിയിലെ കെ സുന്ദര (26), മുഞ്ചിക്കാനയിലെ ഗണേശന്‍(38), മാറത്തടുക്കയിലെ പുരുഷോത്തമ (38), മുണ്ട്യത്തടുക്കയിലെ പ്രവീണ്‍ ഡിസൂസ (36), കെ രാമകൃഷ്ണന്‍ (50), ചെന്നഗുഡിയിലെ സി എച്ച് അരുണ്‍(28), കണ്ടിഗെയിലെ എന്‍ നാരായണ(41) എന്നിവരെയാണ് കുംടിക്കാന തോട്ടില്‍ കോഴിയങ്കം നടത്തുന്നതിനിടെ ബദിയടുക്ക എസ് ഐ വി കെ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
സ്ഥലത്തു നിന്നും എട്ട് കോഴികളെയും 1560 രൂപയും പിടിച്ചെടുത്തു.
Keywords: Kasaragod, Kerala, Badiyadukka, News, Chicken, Conducted, Arrest, 8 arrested for conducting chicken fight
സ്ഥലത്തു നിന്നും എട്ട് കോഴികളെയും 1560 രൂപയും പിടിച്ചെടുത്തു.
Keywords: Kasaragod, Kerala, Badiyadukka, News, Chicken, Conducted, Arrest, 8 arrested for conducting chicken fight